വിനീത് ശ്രീനിവാസന്റെയും സംഘത്തിന്റെയും ശരിക്കള്ള സെക്കന്റ് ക്ലാസ് യാത്ര
വിനീത് ശ്രീനിവാസനും ചെമ്പന്‍ വിനോദും ശ്രീജിത്ത് രവിയും ഒരിക്കല്‍ കൂടെ പരശുറാം എക്‌സപ്രസിന്റെ സെക്കന്റ് ക്ലാസ് കോച്ചിലിരുന്ന് യാത്ര നടത്തി. സംഘത്തിലെ ജോജു ജോര്‍ജ് കൂടെ ഉണ്ടായിരുന്നില്ല. ക്യാമറയോ ലൈറ്റോ മറ്റൊന്നും ഉണ്ടായിരുന്നില്ല. താരങ്ങള്‍ തങ്ങളുടെ സാദാവേഷത്തിലായിരുന്നു.
ആലുവയില്‍ നിന്ന് പരശുറാമില്‍ കയറിയ താരങ്ങളെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്കും കൗതുകം. കാരണം അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത്, ഒരു സെക്കന്‍ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ വിജയാഘോഷം ട്രെയിനില്‍ നടത്താനുള്ള ഒരുക്കത്തിലാണ്.

വിനീത് ശ്രീനിവാസനും ചെമ്പന്‍ വിനോദിനും ശ്രീജിത്ത് രവിയ്ക്കുമൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എം എല്‍ എ യും യാത്രയിലുണ്ടായിരുന്നു. കൂടെ സംവിധായകരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍ എന്നിവരും.
സിനിമയുടെ പശ്ചാത്തലം പരശുറാം എക്‌സ്പ്രസായതിനാല്‍ വിജയാഘോഷവും ട്രെയിനിലാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതീക്ഷിക്കാതെ വന്നുകയറിയ അതിഥകളെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് ആഹ്ലാദം അടക്കാനായില്ല.
താരങ്ങളെ ക്യാമറിയൊലൊപ്പിയെടുക്കാനായി തിക്കും തിരക്കും. ഫോട്ടോ സെഷനും കാര്യങ്ങളുമൊക്കെ കഴിഞ്ഞപ്പോള്‍ പാട്ടുപാടാതെ വിനീതിനെ വിടില്ലെന്നായി യാത്രക്കാര്‍. പിന്നെ എല്ലാവരും ചേര്‍ന്ന് സെക്കന്‍ഡ് ക്ലാസ് യാത്രയിലെ ഗാനം മൂളി.


Click it and Unblock the Notifications











