ഇതാണ് വിനീത് ശ്രീനിവാസന്‍ അച്ഛന്റെ മകനാണെന്ന് പറഞ്ഞത്, കണ്ടു നോക്കൂ
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുമ്പോള്‍, ആക്ഷേപഹാസ്യങ്ങള്‍ കടന്നുവരുമ്പോള്‍ തനി ശ്രീനിവാസന്‍ ശൈലിയുടെ ഒരു ചുവ പ്രേക്ഷകര്‍ക്ക് രുചിച്ചറിയാന്‍ സാധിക്കാറുണ്ട്. അഭിനയത്തിലായാലും, ശ്രീനിവാസന്‍ മാനറിസങ്ങള്‍ വിനീതിന് വരും എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് നോക്കിയാല്‍ ഇക്കാര്യം വ്യക്തം.
ഹ്യൂമര്‍, സസ്‌പെന്‍സ്, ത്രില്ലറായി ഒരുക്കുന്ന ഒരു സെക്കന്റ് ക്ലാസ് യാത്രയുടെ ട്രെയിലര്‍ റിലീസായി. വിനീത് ശ്രീനിവാസനൊപ്പം ചെമ്പന്‍ വിനോദും, ജോജു ജോര്‍ജും ശ്രീജിത്ത് രവിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനിയാണ് നായിക. വിനീതിന്റെ പെങ്ങളുടെ വേഷമാണ് ചിത്രത്തില്‍ നിക്കിയ്ക്ക്.

ഇന്ദ്രന്‍സ്, നെടുമുടി വേണു, ഇന്നസെന്റ്, ബാലു വര്‍ഗീസ്, സുനില്‍ സുഗത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നന്ദുവും മാരനും കള്ളന്‍മാരാണ്. മാരന്‍ രസികനും അപകടകാരിയുമാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണയാള്‍. നന്ദു ഗ്രാമത്തിലെ വലിയൊരു കുടുംബത്തിലെ അംഗവും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ പരശുറാം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകണം. അതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ജോളിയും ബാലുവും. ഈ നാലുപേരുടെ പരശുറാം എക്‌സ്പ്രസിലെ യാത്രയാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. നന്ദുവായി വിനീത് ശ്രീനിവാസനും മാരന്‍ ആയി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. പൊലീസുകാരെ ജോജുവും ശ്രീജിത്ത് രവിയും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ...


Click it and Unblock the Notifications











