എന്‍ജിനിയറിങ് തോറ്റ നിവിനിന് സപ്ലി എഴുതാന്‍ മടി !

By Aswathi

ബി ടെക് കഴിഞ്ഞതിന് ശേഷം കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് പഠിച്ചു കയറിയ നിവിന്‍ പോളി ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനിടെയാണ് സിനിമാപ്രാന്ത് മൂത്ത് ജോലി രാജിവച്ച് 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ല്‍ എത്തിയത്. തുടക്കത്തില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ ചെറുതായി പാളിയെങ്കിലും ഒരു സിനിമാ പാരമ്പര്യവുമില്ലാത്ത നിവിന്‍ ഇന്ന് മുന്‍നിര നായകന്മാരുടെ പട്ടികയില്‍ മുന്നിലാണ്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അതിനിടയില്‍ നിവിനെപ്പോഴാണ് എന്‍ജിനിയറിങ് തോറ്റതെന്നാവും. തോറ്റത് സിനിമയിലാണ്. അതെ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും' 'തട്ടത്തിന്‍ മറയത്തു'മൊക്കെ പറഞ്ഞ ആ പഴയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. തലങ്ങും വിലങ്ങും സെല്‍ഫികളുടെ കാലമായ ഇന്ന് പേരുകൊണ്ട് തന്നെ യുവത്വത്തെ കൈയ്യിലെടുക്കുകയാണ് ഈ സംഘം. 'ഒരു വടക്കന്‍ സെല്‍ഫി' എന്നാണ് ചിത്രത്തിന്റെ പേര്.

nivin-pauly

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഏറെക്കാലമായി ഈ സംഘത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ജി പ്രജിത്താണ്. എന്‍ജിനിയറിങ് പരീക്ഷയില്‍ പരാജയപ്പെട്ട, സപ്ലികള്‍ എഴുതാന്‍ മടിയുള്ള ഉമേഷ് എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. പഴയ ബാലതാരം മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ഒരു വടക്കന്‍ സെല്‍ഫി പറയുന്നതും തലശ്ശേരി പശ്ചാത്തലമാക്കി ഒരു മനോഹര പ്രണയകഥയാണ്.

അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ജോ മോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് മുന്‍ചിത്രങ്ങളിലെ എന്നപോലെ ഷാന്‍ റഹ്മാന്‍ തന്നെയാണ്. വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X