നിവിന്‍ പോളി സംവിധായകനാകുന്നു, അജിത്തിനെ നായകനാക്കാന്‍ മോഹം
നിവിന്‍ പോളി നടന്‍ എന്ന നിലയില്‍ നിന്ന് ഇപ്പോള്‍ നിര്‍മാണത്തിലേയ്ക്കും തിരിയുകയാണെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എബ്രഡിഡ് ഷൈനിന്റെ ആക്ഷന്‍ ബിജു എന്ന ചിത്രമാണ് നിവിന്‍ പോളി നിര്‍മിച്ചു അഭിനയിക്കുന്നത്. എന്നാല്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന് കേട്ട് ഞെട്ടേണ്ടതില്ല. നിവിന്‍ സംവിധായകനാകുന്നത് സിനിമയിലാണ്.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. എന്‍ജിനിയറിങ് പരീക്ഷയില്‍ തോറ്റ ഉമേഷിന് അത് സപ്ലി എഴുതി നേടാന്‍ വയ്യ. പക്ഷെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഗൗതം മേനോനെ കണ്ട് പഠിച്ച്, അജിത്തിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് മോഹം.

അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ അയാളൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അങ്ങനെയാണ് ട്രെയിലറില്‍ നിന്ന് കിട്ടുന്ന ഐഡിയ. ബാക്കി അറിയണമെങ്കില്‍ ചിത്രം മാര്‍ച്ച് 27 ന് റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലിരുന്ന് കാണണം.
നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഒരു മര്‍മ്മ പ്രധാനമായ വേഷത്തില്‍ വിനീതും ചിത്രത്തിലെത്തുന്നു. മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും, നീരജ് മാധവുമാണ് മറ്റ് താരങ്ങള്‍. വിജയ രാഘവനും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ട്രെയിലര്‍ കാണൂ,


Click it and Unblock the Notifications











