യമണ്ടന്‍ പ്രേമകഥയിലെ പാപ്പിയെ പരിചയപ്പെടുത്തി ദുല്‍ഖര്‍! വൈറലായി പോസ്റ്റര്‍! കാണൂ
ദൂല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. മമ്മൂട്ടിയുടെ മധുരരാജയ്ക്കു പിന്നാലെ അവധിക്കാല റിലീസായി എപ്രില്‍ 25നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖറിന്റെ തിരിച്ചുവരവ് ചിത്രം കൂടിയായ യമണ്ടന്‍ പ്രേമകഥയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിലെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ കുര്യന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തുവന്നത്. പാപ്പി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നന്നത്.

ചിത്രത്തില്‍ ലല്ലുവെന്ന ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. യമണ്ടന്‍ പ്രേമകഥയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications