തിരിച്ചുവരവില്‍ മിന്നിക്കാന്‍ ദുല്‍ഖര്‍! ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്‌ലുക്ക് നാളെ!

By Midhun Raj

ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് -വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിനെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് ഒന്നിന് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് സിനിമയുടെ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിടുക.

oru yamandan prema kadha

എപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ജൂണിലേക്ക് മാറ്റി വെച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനെക്കുറിച്ചുളള സ്ഥിരീകരണവും ആദ്യ ലുക്ക് പോസ്റ്ററില്‍ ഉണ്ടായേക്കും. നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

ഇവര്‍ക്കൊപ്പം സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,വിഷ്ണു ഉണ്ണികൃഷണന്‍ ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നാദിര്‍ഷ സംഗീതം നല്‍കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X