For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന്റെ മാസ് എന്‍ട്രിക്കായി കാത്ത് ആരാധകര്‍! യമണ്ടന്‍ പ്രേമകഥയ്ക്ക് ക്ലീന്‍ യൂ! 25ന് റിലീസ്

  |
  യമണ്ടന്‍ പ്രേമകഥ 25ന്

  ദുല്‍ഖര്‍ സല്‍മാന്റെ എറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കുളള ദുല്‍ഖറിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് യമണ്ടന്‍ പ്രേമകഥ. സോളോ എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി അവസാനമായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന സമയം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാകുകയായിരുന്നു ദുല്‍ഖര്‍.

  150 കോടി കടന്ന ലൂസിഫറിന് മുന്നില്‍ ഇനി ആ ഒരു റെക്കോര്‍ഡ് കൂടി മാത്രം!അതും തകര്‍ക്കുമെന്ന് ആരാധകര്‍!

  ടീസര്‍ തരംഗമായതുമുതലായിരുന്നു ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയ്ക്കുമേല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. ദുല്‍ഖറിന്റെ മാസ് എന്‍ട്രി കാണിച്ചുകൊണ്ടുളള ഒരു ടീസറായിരുന്നു പുറത്തുവന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

  ദുല്‍ഖറിന്റെ തിരിച്ചുവരവ്

  ദുല്‍ഖറിന്റെ തിരിച്ചുവരവ്

  അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നെങ്കിലും ദുല്‍ഖറിന്റെ ഒരു മലയാള ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ എല്ലാവരുടെയും ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എപ്രില്‍ 25നാണ് സിനിമ വലിയ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിനു പുറമെ ജിസിസി സെന്ററുകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ എത്തുന്നത്. ആരാധകര്‍ക്കൊപ്പം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രം കൂടിയായിരിക്കും യമണ്ടന്‍ പ്രേമകഥ. ഹാസ്യത്തിനൊപ്പം കുറച്ച് പ്രണയവും കാണിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്ത സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

  ക്ലീന്‍ യൂ

  ക്ലീന്‍ യൂ

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിംഗ് ജോലികള്‍ പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്നുളള സുചന നല്‍കികൊണ്ടാണ് ഒരു യമണ്ടന്‍ പ്രേമകഥ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് ടീമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എഴുത്തിനു പുറമെ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായും ബിബിനും വിഷ്ണുവും എത്തുന്നുണ്ട്.

  ഓഡിയോ ലോഞ്ച്

  ഓഡിയോ ലോഞ്ച്

  സലീംകുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ ഷാഹിര്‍, അരുണ്‍ കുര്യന്‍,രണ്‍ജി പണിക്കര്‍, സുനില്‍ സുഗത,ചാള മേരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. നിഖില വിമലും സംയുക്ത മേനോനുമാണ് ഇത്തവണ ദുല്‍ഖര്‍ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നാദിര്‍ഷയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ ഓഡിയോ ലോഞ്ച് ദുബായില്‍ വെച്ചാണ് നടക്കുന്നത്.

  മധുരരാജയ്ക്ക് പിന്നാലെയാണ്

  മധുരരാജയ്ക്ക് പിന്നാലെയാണ്

  മമ്മൂട്ടിയുടെ മധുരരാജയ്ക്ക് പിന്നാലെയാണ് അവധിക്കാല റിലീസായി യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ലല്ലു എന്ന ലോക്കല്‍ പെയിന്ററുടെ റോളിലാണ് ദുല്‍ഖര്‍ എത്തുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ തിരിച്ചുവരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍

  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള പ്രസ്താവനയുമായി രജനീകാന്ത്! മോഡിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരി!

  വിനീത് ശ്രീനിവാസന്‍ മാജിക്കില്‍ ഒരൊന്നാന്നര പ്രണയഗാനം! വീഡിയോ കാണാം

  English summary
  oru yamandan prema kadha got clean u certificate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X