പെണ്‍കുട്ടികളുടെ രക്ഷകനായ വിക്കി! സൗബിന്‍റെ യമണ്ടന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍
ദൂല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റീലിസിങ്ങിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ മാസ് എന്‍ട്രി തന്നെയായിരുന്നു ടീസറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ടീസറിനു പിന്നാലെയുളള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

ഒരു യമണ്ടന്‍ പ്രേമകഥ
നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. യമണ്ടന്‍ പ്രേമകഥയില്‍ ലോക്കല്‍ പെയിന്ററായ ലല്ലു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. തികച്ചും ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ സാധാരണക്കാരുടെ കഥയാണ് പറയുന്നത്. ദുല്‍ഖറിനൊപ്പം വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്

ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍
സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒരോന്നായി പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ക്യാരക്ടര്‍ പോസ്‌റര്‍ പുറത്തുവന്നത്. പെണ്‍കുട്ടികളുടെ രക്ഷകനായ വിക്കി എന്ന കഥാപാത്രമായിട്ടാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു യമണ്ടന്‍ പ്രേമകഥയിലെ സൗബിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.

ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ
വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീമാണ് ഇത്തവണ ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്. ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്നാണ് സിനിമയുടെ ടൈറ്റിലിന് അണിയറക്കാര്‍ ഇട്ടിരിക്കുന്ന ടാഗ് ലൈന്‍. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

കോമഡിക്ക് പ്രാധാന്യമുളള ചിത്രം
എപ്രില്‍ 25നാണ് യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കോമഡിക്ക് പ്രാധാന്യമുളള ചിത്രത്തില്‍ സലീംകുമാര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. നാദിര്‍ഷ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു.

പ്രണയത്തിനും സൗഹൃദത്തിനും
പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യമുളള ഒരു ചിത്രമായിരിക്കും ഒരു യമണ്ടന്‍ പ്രേമകഥയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ അവകാശ വാദങ്ങള്‍ ഒന്നുമില്ലാത്ത ചിത്രമാണെന്നും ആരാധകര്‍ക്കും കുടുംബത്തിനു ഒരേപോലെ ഇഷ്ടമാകുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.സോളോ എന്ന ചിത്രം പുറത്തിറങ്ങി ഒന്നരവര്‍ഷത്തിനു ശേഷമാണ് ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.


Click it and Unblock the Notifications