Just In
- 5 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 22 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 39 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യമണ്ടന്‍ പ്രേമകഥ സെറ്റിലെ സ്പുട്നിക്ക് ആരെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ
ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ എല്ലാവരും വലിയ താല്പര്യമാണ് കാണിക്കാറുളളത്.
ദളപതി 63യില്‍ നായികയായി രാഷ്മിക മന്ദാന? നടിയുടെ പ്രതികരണമിങ്ങനെ! കാണൂ
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ദുല്‍ഖര്‍ സല്‍മാന്റെ മികച്ചൊരു എന്റര്‍ടെയിനര്‍ തന്നെയായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍
യമണ്ടന്‍ പ്രേമകഥയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനുമാണ് ദുല്‍ഖറിന്റെ പുതിയ സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്,അമര്‍ അക്ബര്‍ അന്തോണീ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ ലൊക്കല്‍ പെയിന്റെറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്ഖറിനു വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഇവര്‍ തയ്യാറാക്കിയതെന്നാണ് അറിയുന്നത്.

അവസാന ഷെഡ്യൂള്‍ ആരംഭിച്ചു
യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ബോളിവുഡ് തിരക്കുകള്‍ക്ക് ശേഷം ചിത്രത്തിന്റെ സെറ്റില്‍ ദുല്‍ഖര്‍ എത്തിയതായാണ് അറിയുന്നത്. ബിസി നൗഫലാണ് ദുല്‍ഖറിന്റെ പുതിയ സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമുളള ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൊക്കേഷന്‍ ചിത്രങ്ങള്‍
അവസാന ഷെഡ്യൂള്‍ ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്മാന് തന്നെയായിരുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്. യമണ്ടന്‍ പ്രേമകഥയുടെ സെറ്റില്‍ തിരിച്ചെത്തിയതിന്റെ സന്തോഷവും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സലീം കുമാര്‍,സൗബിന് ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്നു സ്പുട്നിക്ക് എന്ന ബോട്ട് തൊഴിലാളിയെയും ദുല്‍ഖര്‍ പരിചയപ്പെടുത്തിയിരുന്നു.
ദുല്‍ഖറിന്റെ പോസ്റ്റ്

താരനിര
തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍. ഇവര്‍ക്കൊപ്പം സൗബിന് ഷാഹിര്‍, സലിംകുമാര്‍,രമേഷ് പിഷാരടി,ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്,ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതമൊരുക്കുന്നത്. പി സുകുമാര്‍ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

അടുത്ത വര്‍ഷം എപ്രിലില്‍
ക്രിസ്മസ് റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ റിലീസ് തിയ്യതിയില്‍ ഇപ്പോള്‍ പിന്നീട് മാറ്റം വന്നിരുന്നു. ചിത്രം അടുത്ത വര്‍ഷം എപ്രിലില്‍ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എപ്രില്‍ 18ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
'തീവണ്ടി' നായിക ആഘോഷത്തിലാണ്! നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത്! കാണൂ
ലാലേട്ടന്റെ ഒടിയന് മിന്നിക്കും! പ്രണയാര്‍ദ്രമായി ചിത്രത്തിലെ ആദ്യ ഗാനം! പാട്ട് കേള്‍ക്കാം