കൊമ്പനായി കപ്പിള്‍സിനെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ മലയാളത്തിലേക്കുളള തിരിച്ചുവരവ് സിനിമ കൂടിയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെതായി ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
എറ്റവുമൊടുവിലായി യമണ്ടന്‍ പ്രേമകഥയിലെ കൊമ്പനായി കപ്പിള്‍സിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നിഖില വിമലും സംയുക്ത മേനോനും ചിത്രത്തില്‍ നായികമാരായി എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications