ദുല്‍ഖറിന്റെ മാസ് എന്‍ട്രിയുമായി യമണ്ടന്‍ പ്രേമകഥയുടെ കിടിലന്‍ ടീസര്‍! വീഡിയോ വൈറല്‍! കാണൂ
ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്തുവന്നിരുന്നു.
ദുല്‍ഖറിന്റെ മാസ് എന്‍ട്രിയാണ് ടീസറിലെ മുഖ്യ ആകര്‍ഷണം. ഒപ്പം സലീംകുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും എത്തുന്നുണ്ട്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒന്നര വര്‍ഷത്തിനു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രമെത്തുന്നത്. യമണ്ടന്‍ പ്രേമകഥയില്‍ ഒരു ലോക്കല്‍ പെയിന്ററുടെ വേഷമാണ് ദുല്‍ഖറിനുളളത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമ വിഷു റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.


Click it and Unblock the Notifications