യമണ്ടന്‍ പ്രേമകഥ പറയാന്‍ ദുല്‍ഖര്‍ ഉടനെത്തും! ഷൂട്ടിംഗ് പുരോഗമിക്കുന്നു! റിലീസ് വിവരങ്ങള്‍

By Prashant V R

ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോളോ എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു നടന്‍ കൂടുതലായി അഭിനയിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ.

പ്രഖ്യാപനവേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ മികച്ചൊരു എന്റര്‍ടെയ്നറായിരിക്കും എന്നാണറിയുന്നത്. ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റീലിസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

വ്യത്യസ്തമാര്‍ന്ന പ്രമേയമുളള സിനിമകള്‍ ചെയ്യാറുളള ദുല്‍ഖര്‍ ഇത്തവണ ഒരു പ്രണയകഥയുമായിട്ടാണ് എത്തുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. കൗതുകമുളള ഒരു പേര് തന്നെയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.

വിഷ്ണുവും ബിബിനും

വിഷ്ണുവും ബിബിനും

മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവുമാണ് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്. ദുല്‍ഖറിനു വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ചിത്രത്തില്‍ രണ്ടു നായികമാരാണ് ദുല്‍ഖര്‍ സല്‍മാനുളളത്. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍. ഇവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍,സലിംകുമാര്‍,രമേഷ് പിഷാരടി,ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതമൊരുക്കുന്നത്. പി സുകുമാര്‍ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

റിലീസ്

റിലീസ്

ക്രിസ്മസ് റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ റിലീസ് തിയ്യതിയില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം എപ്രിലില്‍ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എപ്രില്‍ 18ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രധാന ലൊക്കേഷനുകള്‍

പ്രധാന ലൊക്കേഷനുകള്‍

മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമുളള ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യമണ്ടന്‍ പ്രേമകഥയ്ക്കൊപ്പം കണ്ണും കണ്ണും കൊളളയടിത്താല്‍ സോയ ഫാക്ടര്‍,വാന്‍,കുറുപ്പ് തുടങ്ങിയ സിനിമകളും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X