കണ്ണോ നിലാക്കായല്‍...! ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയിലെ മനോഹര പ്രണയഗാനം പുറത്ത്!
ദുല്‍ഖര്‍ സല്‍മാന്റെതായി പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം പുറത്തുവന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. തിയ്യേറ്ററുകളിലെല്ലാം നിറഞ്ഞ സദസുകളിലാണ് യമണ്ടന്‍ പ്രേമകഥ പ്രദര്‍ശനം തുടരുന്നത്.
ഹാസ്യത്തിനും പ്രണയത്തിനു പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബിസി നൗഫലായിരുന്നു സംവിധാനം ചെയ്തിരുന്നത്. യമണ്ടന്‍ പ്രേമകഥയിലെ പുതിയൊരു പ്രണയഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ കണ്ണോ നിലാക്കായല്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും നിഖില വിമലും ഉള്‍പ്പെടുന്ന ഗാനരംഗമാണ് വന്നിരിക്കുന്നത്. നാദിര്‍ഷയുടെ സംഗീതത്തില്‍ നജീം അര്‍ഷാദാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീമായിരുന്നു ഇത്തവണ ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്.
എഴുത്തിനു പുറമെ കഥാപാത്രങ്ങളായും ഇരുവരും എത്തിയിരുന്നു. സലീംകുമാര്‍, രണ്‍ജി പണിക്കര്‍, കോട്ടയം പ്രദീപ്, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അരുണ്‍ കുര്യന്‍, ചാള മേരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











