മാരക മേസ്തിരി പാഞ്ചിക്കുട്ടനായി സലീംകുമാര്‍! യമണ്ടന്‍ പ്രേമകഥയുടെ ക്യാരക്ടര്‍ പോസ്‌ററര്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എപ്രില്‍ 25നാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. സിനിമയുടെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ സലീം കുമാറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
പാഞ്ചിക്കുട്ടന്‍ എന്ന മാരക മേസ്തിരിയായിട്ടാണ് ചിത്രത്തില്‍ സലീംകുമാര്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള ചിത്രത്തില്‍ നിഖില വിമലും സംയുക്ത മേനോനുമാണ് ദുല്‍ഖറിന്റെ നായികമാര്‍. സൗബിന്‍ ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യമുളള ഒരു ചിത്രമായിരിക്കും ഒരു യമണ്ടന്‍ പ്രേമകഥയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോളോ എന്ന ചിത്രം പുറത്തിറങ്ങി ഒന്നരവര്‍ഷത്തിനു ശേഷമാണ് ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. നാദിര്‍ഷ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. യമണ്ടന്‍ പ്രേമകഥയില്‍ ലല്ലു എന്ന ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.


Click it and Unblock the Notifications