യമണ്ടന്‍ പ്രേമകഥയിലെ പ്രണയലോലുപയെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി പോസ്റ്റര്‍! കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥ റിലീസിങ്ങിനൊരുങ്ങുകയാണ്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ദൂല്‍ഖറിന്റെ മാസ് എന്‍ട്രി തന്നെയായിരുന്നു ടീസറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ടീസറിനു പിന്നാലെ യമണ്ടന്‍ പ്രേമകഥയുടെതായി ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
എറ്റവുമൊടുവിലായി നടി സംയുക്ത മേനോന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തുവന്നത്. ചിത്രത്തില്‍ ജെസ്‌ന എന്ന കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്. പ്രണയ ലോലുപ എന്നാണ് പോസ്റ്ററില്‍ ജെസ്‌നയെ വിശേഷിപ്പിച്ചിരിക്കുന്നത്. സംയുക്തയ്ക്കു പുറമെ നിഖില വിമലും സിനിമയില്‍ നായികാവേഷത്തില്‍ എത്തുന്നുണ്ട്.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications