ദുല്‍ഖറിന്റെ യമണ്ടന്‍ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് അണിയറക്കാര്‍! സക്‌സസ് സെലിബ്രേഷന്‍ വീഡിയോ
ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ തിരിച്ചെത്തിയ സിനിമയായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. സിനിമയുടെ വിജയം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി തനി നാട്ടിന്‍പുറത്തുകാരനായി ദുല്‍ഖര്‍ എത്തിയ സിനിമ കൂടിയായിരുന്നു യമണ്ടന്‍ പ്രേമകഥ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് സിനിമ മുന്നേറുന്നത്.
ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം ചിത്രത്തിന്‌റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. റിലീസ് ദിനം ആരാധകര്‍ ഏറ്റെടുത്ത ചിത്രം പിന്നീട് കുടുംബ പ്രേക്ഷകരും സ്വീകരിക്കുകയായിരുന്നു. യമണ്ടന്‍ പ്രേമകഥയുടെതായി പുറത്തിറങ്ങിയ സക്‌സസ് സെലിബ്രേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

സിനിമയുടെ പ്രാമോഷന്‍ ഭാഗമായി തിയ്യേറ്ററുകളിലും കോളേജുകളിലും വെച്ച് അണിയറക്കാര്‍ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. വീഡിയോയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, നിഖില വിമല്‍, സംവിധായകന്‍ ബിസി നൗഫല്‍ എന്നിവരെയാണ് കാണിക്കുന്നത്. ആഗോള കളക്ഷനായി ഇതുവരെ 16 കോടി രൂപ സിനിമ സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോക്കല്‍ പെയിന്ററുടെ വേഷത്തിലായിരുന്നു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖര്‍ എത്തിയിരുന്നത്. സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ, നിഖില വിമല്‍, സംയുക്ത മേനോന്‍ തുടങ്ങിയവരും സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications











