ലാലേട്ടനും മമ്മൂക്കയ്ക്കും പിന്നാലെ ദുല്‍ഖറും! ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.

സിനിമ വിഷു റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് 30 നാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങുന്നത്.

oru yamandan prema kadha,

വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഒന്നര വര്‍ഷത്തിനു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രമെത്തുന്നത്.

യമണ്ടന്‍ പ്രേമകഥയില്‍ ഒരു ലോക്കല്‍ പെയിന്ററുടെ വേഷമാണ് ദുല്‍ഖറിനുളളത്. സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X