മഴ,ചായ ജോണ്‍സണ്‍ മാഷ്! ഹാ അന്തസ്! യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ തരംഗമാകുന്നു! കാണൂ

By Midhun Raj

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ
യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുകയാണ്. സോളോ പുറത്തിറങ്ങി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദുല്‍ഖറിന്റെ പുതിയ സിനിമ എത്തുന്നത്. എപ്രില്‍ 25ന് റിലീസ് ചെയ്യുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

ദുല്‍ഖറിന്റെ മാസ് എന്‍ട്രി തന്നെയായിരുന്നു ടീസറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ആരാധകരുടെ സ്വന്തം കുഞ്ഞിക്കയുടെ വരവ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ യമണ്ടന്‍ പ്രേമകഥയുടെതായി പുതിയൊരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച സ്വീകാര്യതയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യമണ്ടന്‍ പ്രേമകഥ

യമണ്ടന്‍ പ്രേമകഥ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ബിസി നൗഫലിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ചിത്രം. ഹാസ്യത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രണയവും കാണിക്കുന്നുണ്ട്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സാധാരണക്കാരനായ ലല്ലു എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്

ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ്

ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ്

സിനിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ പാട്ട് തരംഗമായി മാറിയിരുന്നു. ദുല്‍ഖറിന്റെ ഡാന്‍സ് തന്നെയായിരുന്നു ഗാനരംഗത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. നാദിര്‍ഷയുടെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ടായിരുന്നു യമണ്ടന്‍ പ്രേമകഥയുടെതായി നേരത്തെ പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ആദ്യ ടീസറിനും പാട്ടിനും പിന്നാലെ സിനിമയുടെ പുതിയ ടീസറും ശ്രദ്ധേയമായിരിക്കുകയാണ്.

പുതിയ ടീസര്‍

യമണ്ടന്‍ പ്രേമകഥയിലെ ദുല്‍ഖറിന്റെ ഒരു രംഗമായിരുന്നു രണ്ടാം ടീസറില്‍ കാണിച്ചിരുന്നത്. ടീസറില്‍ ദുല്‍ഖര്‍ പറഞ്ഞ ഡയലോഗാണ് ശ്രദ്ധേയമായിരിക്കുന്നത്. മഴയത്ത് ഒരു ചായക്കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. മഴ,ചായ ജോണ്‍സണ്‍ മാഷ് ഹാ അന്തസ് എന്നൊരു ഡയലോഗും ദുല്‍ഖര്‍ പറയുന്നുണ്ട്. ഒരു ഫീല്‍ഗുഡ് ചിത്രം തന്നെയായിരിക്കും ഒരു യമണ്ടന്‍ പ്രേമകഥ എന്നുളള സൂചന നല്‍കികൊണ്ടാണ് പുതിയ ടീസര്‍ പുറത്തുവന്നിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ രണ്ടാം ടീസര്‍ പങ്കുവെച്ചിരുന്നത്. ടീസറിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടൂകെട്ടാണ് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. എഴുത്തിനു പുറമെ സിനിമയില്‍ കഥാപാത്രങ്ങളായും ഇരുവരും എത്തുന്നുണ്ട്.സലീം കുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ ഷാഹിര്‍,അശോകന്‍,രണ്‍ജി പണിക്കര്‍,അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ടീസര്‍ കാണൂ

ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍

ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍

നിഖില വിമലും സംയുക്ത മേനാനുമാണ് ദുല്‍ഖറിന്റെ നായികമാരായി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ യമണ്ടന്‍ പ്രേമകഥയുടെ സെന്‍സറിംഗ് ജോലികള്‍ പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്നുളള സുചന നല്‍കികൊണ്ടാണ് ഒരു യമണ്ടന്‍ പ്രേമകഥ എത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X