രാജയും സ്റ്റീഫനും കൊമ്പുകോര്‍ക്കുമ്പോഴും കുലുങ്ങാതെ ലല്ലു! യമണ്ടന്‍ പ്രേമകഥ രണ്ടാംവാരത്തിലേക്ക്!
ഒന്നര വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. തനിനാടനായി ലല്ലുവായി എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യഭാഷയില്‍ സജീവമായപ്പോള്‍ താരത്തെ മലയാളത്തിന് നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. പൂര്‍വ്വാധികം ശക്തിയോടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഏപ്രില്‍ 25ന് തിയേറ്ററുകളിലേക്കെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ പതറാതെ കുതിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൂസിഫര്‍-മധുരരാജ പോരാട്ടത്തിനിടയിലും നിറഞ്ഞ കൈയ്യടിയുമായി കുതിക്കുകയാണ് ചിത്രം.
ആദ്യവാരം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രത്തിന് 19.48 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഏഴാം ദിനത്തിലും നിറഞ്ഞ സദസ്സിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. 4.74 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആദ്യവാരം പിന്നിടുന്നതിനിടയില്‍ സിനിമയ്ക്ക് 32.32 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഇതുവരെയായി കാത്തിരുന്നത് വെറുതെയായില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
വിഷുവും അവധിക്കാലവുമൊക്കെയായി ബോക്‌സോഫീസ് പൂര്‍വ്വാധികം സജീവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അവധിക്കാലം ആഘോഷമാക്കാനെത്തുന്നവര്‍ക്കായി ഗംഭീര വിരുന്നാണ് താരരാജാക്കന്‍മാരും യുവതാരങ്ങളുമൊക്കെ ഒരുക്കിയത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചാണ് ലൂസിഫറിന്റെ കുതിപ്പ്. ആദ്യ 100 കോടി നേട്ടത്തിനായുള്ള കുതിപ്പിലാണ് മമ്മൂട്ടിയും രാജയും. ഫഹദിന്റെ അതിരനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











