ഒന്നൊന്നര വരവുമായി ദുല്‍ഖര്‍ സല്‍മാന്‍! സംഗതി മൊത്തം കളറാണ്! യമണ്ടന്‍ പോസ്റ്റര്‍ കിടുവെന്ന് ആരാധകര്‍

Recommended Video

ഒന്നൊന്നര വരവുമായി ദുല്‍ഖര്‍ സല്‍മാന്‍ | filmibeat Malayalam

സോലോയ്ക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളളിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച താരപുത്രനെ മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന ദുല്‍ഖര്‍ ഇത്തവണ നാടന്‍ വേഷത്തിലാണ് എത്തുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ഫണ്‍ എന്റര്‍ടൈനറുമായുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമയൊരുക്കിയിട്ടുള്ളത്. കളര്‍ഫുളായുള്ള ലോക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ വിവരമെത്തുമ്പോഴും പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമാണ്. ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും എത്തുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ ദുല്‍ഖറിന്റെ വരവ് കിടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

DQ

ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്ന ടാഗ് ലൈനുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. താരത്തിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X