ഓസ്കാർ 2025; അനുജയ്ക്ക് പുറമെ ഐ ആം റെഡി വാർഡനും പുറത്തായി; ഇന്ത്യൻ വംശജ ഒരുക്കിയ ഡോക്യുമെന്ററി ഷോർട്ട് ഫിലിം

97-മത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപനം തുടരവെ ഇന്ത്യക്ക് നിരാശ. നോമിനേഷൻ ലഭിച്ച ഹിന്ദി ഷോർട്ട് ഫിലിം അനുജ മത്സരത്തിൽ നിന്ന് പുറത്തായി. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റ​ഗറിയിലാാണ് അനുജ മത്സരിച്ചിരുന്നത്. ചിത്രം എ ലിയൻ, ഐആം നോട്ട് എ റോബോട്ട്, ദ മാൻ ഹു കുഡ് നോട്ട് റിമെയിൻ സെെലന്റ് എന്നീ സിനിമകളായിരുന്നു അനുജയ്ക്കൊപ്പം മത്സരിച്ചത്. ഡച്ച് സിനിമയായ ഐആം നോട്ട് എ റോബോട്ടിനാണ് പുരസ്കാരം ലഭിച്ചത്.

ഇന്ത്യയുടെ പ്രതീക്ഷയായി ഈ വർഷം ഓസ്കാറിലെത്തിയ രണ്ട് സിനിമകളിലൊന്നാണ് അനുജ. ഇന്ത്യൻ വംശജയായ സ്മൃതി മുന്ധാരയുടെ ഐ ആം റെഡി വാർഡൻ ആയിരുന്നു രണ്ടാമത്തേത്. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാ​ഗത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. നോ അദർ ലാന്റ് വൺ ആണ് പുരസ്കാരം നേടിയത്.

I Am Ready Warden
Photo Credit: https://www.instagram.com/smritimundhra

ഇന്ത്യൻ മാച്ച്മേക്കിം​ഗ് എന്ന ​ഹിറ്റ് സീരീസിന് ശേഷം സ്മൃതി മുന്ധാര ഒരുക്കിയ ഡോക്യുമെന്ററിയാണ് ഐ ആം റെഡി വാർഡൻ. ജോൺ ഹെന്റി റെമിറാസ് എന്ന കൊലപാതകിയുടെ ഇമോഷനാണ് ഡോക്യുമെന്ററിയിൽ കാണിച്ചത്. വധശിക്ഷയ്ക്ക് മുമ്പ് താൻ കൊലപ്പെടുത്തിയ ആളുടെ മകനോട് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുകയാണ് ജോൺ ഹെന്റി റെമിറാസ്.

ഹോളിഷോർട്സ് ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഷോർട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോണ്ട്ക്ലെയർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി പ്രമുഖ ഫിലിംഫെസ്റ്റിവലുകളിൽ പ്രശംസ നേടിയ ഹ്രസ്വചിത്രമാണ് അനുജ. അമേരിക്കൻ ഫിലോസഫറും ഫിലിം മേക്കറുമായ ആദം ജെ ​ഗ്രേവ്സ് ആണ് അനുജ സംവിധാനം ചെയ്തത്.

സജ്ദ പഥാൻ, അനന്യ ഷൻബാ​ഗ് എന്നിവരാണ് അനുജയിൽ പ്രധാന വേഷം ചെയ്തത്. രണ്ട് സഹോദരിമാരുടെ കഥയാണ് അനുജയുടെ ഇതിവൃത്തം. നടി പ്രിയങ്ക ചോപ്ര അനുജയുടെ നിർമാണത്തിൽ പങ്കാളിയാണ്. ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ച വാർത്ത നേരത്തെ പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

More from Filmibeat

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X