ഓസ്കാർ അവാർഡ്സ് 2026: മികച്ച നടൻ മെെക്കൽ ബി ജോർദാൻ; മികച്ച നടിയായി ജെസി ബക്ലി
98ാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ജെസി ബക്ലിയെ തെരഞ്ഞെടുത്തു. ഹാംനെറ്റിലെ പ്രകടനത്തിനാണ് പുരസ്കാരം. സിന്നേഴ്സിലെ പ്രകടനത്തിന് മികച്ച നടനായി മെെക്കൽ ബി ജോർദാൻ. മികച്ച ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ. പോൾ തോമസ് ആൻഡേഴ്സന്റെ വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. സിന്നേഴ്സ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. എമി മാടിഗൻ മികച്ച സഹനടി. വെപ്പൺസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.
വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ പ്രകടനത്തിന് മികച്ച സഹനടനായി ഷോൺ പെന്നിനെയും തെരഞ്ഞെടുത്തു. സിന്നേഴ്സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കാൻ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ.



Click it and Unblock the Notifications















