പുരസ്കാരങ്ങൾ വാരിക്കൂട്ടി 'എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ്'; ഓസ്കാർ ജേതാക്കൾ

മികച്ച സഹ നടനുള്ള പുരസ്കാരം കി ഹുയി ക്യാൻ നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കോർട്ടിസ് നേടി.

95ാമത് ഓസ്കാർ വേദിയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ്. മികച്ച ചിത്രം, മികച്ച നടി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഈ സിനിമയ്ക്കാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ദ വെയ്ലിലെ അഭിനയത്തിന് ബ്രിഡാൻ ഫ്രേസർ സ്വന്തമാക്കി. എവെരിതിം​ഗ് എവെരിവർ ഓൾ അറ്റ് വൺസിലെ അഭിനയത്തിന് മിഷേൽ യൂ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.

മികച്ച സഹ നടനുള്ള പുരസ്കാരം കി ഹുയി ക്യാൻ നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കോർട്ടിസ് നേടി. എവരിത്തിം​ഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ തന്നെ പ്രകടനത്തിനാണ് രണ്ട് പേർക്കും പുരസ്കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം പുരസ്കാരം നവൽനി നേടി.

Oscar 2023 Winners

മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരം ജയിംസ് ഫ്രണ്ട് നേടി. ചിത്രം ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്. ആൻ ഐറിഷ് ​ഗുഡ് ബൈ മികച്ച ഷോർട്ട് ഫിലിം. മികച്ച കോസ്റ്റ്യൂം ഡിസൈനർ പുരസ്കാരം റൂത്ത് കാർട്ടർ നേടി. ചിത്രം ബ്ലാക്ക് പാന്തർ. ഇന്ത്യക്ക് അഭിമാനമായി ദ എലിഫെന്റ് വിസ്പെറേർസ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ആർആർആറിലെ നാട്ടു നാട്ടു മികച്ച ​ഗാനത്തിനുള്ള പുരസ്കാരരവും നേടി.

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ഏൻ ഐറിഷ് ​ഗുഡ് ബൈ, മികച്ച മേക്കപ്പ് ഹെയർ സ്റ്റെെൽ: ദ വെയൽ, മികച്ച വിഷ്വൽ എഫക്ട്സ്: അവതാർ ദ വേ ഓഫ് വാട്ടർ, മികച്ച ശബ്​ദം: ടോപ് ​ഗൺ, മികച്ച എഡിറ്റിം​ഗ്: പോൾ റോ​ഗേർസ് (എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ് )

Oscar 2023 Winners

മികച്ച സംവിധാനം: ഡാനിയേൽ ബ്രദേഴ്സ് ( എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ്). ലോസ് ആഞ്ലസിലെ ഡോൾബി തിയറ്ററിൽ ഇന്ത്യൻ സമയം 5. 30 നാണ് ചടങ്ങുകൾ തുടങ്ങിയത്. പ്രശസ്ത ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ ചടങ്ങിൽ അവതാരകനായി.

ഓസ്കാർ വേദിയിൽ ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാന നേട്ടമായി ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനം മികച്ച ​ഗാനത്തിനുള്ള ഓസ്കാർ കരസ്ഥമാക്കി. സം​ഗീത സംവിധായകൻ എംഎം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമായി ദ എലിഫന്റ് വിസ്പറെർസ് തെരഞ്ഞെടുക്കപ്പെട്ടു.

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X