'സ്വപ്നതുല്യമായ പുരസ്കാരം സ്വന്തമാക്കുമ്പോൾ'; ഓസ്കാർ ജേതാക്കൾക്ക് ലഭിക്കുന്ന തുകയും സമ്മാനങ്ങളും!

ഏതാണ്ട് മൂന്ന് കിലോ ഗ്രാമിലധികം ഭാരവും 34 സെൻറി മീറ്റർ ഉയരവുമുള്ളതാണ് ഓസ്കാർ അവാര്‍ഡ് ശിൽപ്പം. ഒരു ഫിലിം റോൾളിന് മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷന്റെ രൂപമാണ് ഓസ്കാർ ശിൽപം

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടും ഓസ്കാറിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് അഭിമാനമായി ഓസ്കാർ നേടിയത് ആര്‍ആര്‍ആർ എന്ന രാജമൗലി ചിത്രത്തിലെ നാട്ടു നാട്ടു എന്ന ​ഗാനവും ദി എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററി ഷോർട്ട് ഫിലിമുമാണ്.

95-ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ലോസ് ആഞ്ചലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് നടക്കുന്നത്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ എം.എം കീരവാണിയും ചന്ദ്രബോസും നാട്ടു നാട്ടുവിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം കാർതികി ഗോൾസാൽവസും ഗുനീത് മോംഗയും ചേർന്ന് ഏറ്റുവാങ്ങി.

oscars 2023, oscars 2023 winners, oscars full winners list, oscars 2023 full winners list, academy awards this year winners, 95th academy awards full winners list, oscars 2023 best movie, oscars 2023, 95th academy awards, rrr oscars, naatu naatu oscars, naatu naatu at oscars, naatu naatu song oscars, best orginal song, ഓസ്‌കാർ 2023, ഓസ്‌കാർ 2023 വിജയികൾ, ഓസ്‌കാർ 2023 മുഴുവൻ വിജയികളുടെ പട്ടിക, ഓസ്‌കാർസ് 2023 മുഴുവൻ വിജയികളുടെ പട്ടിക,  നാട്ടു നാട്ടു, നാട്ടു നാട്ടു പാട്ട് ഓസ്‌കാർ, മികച്ച ഒറിജിനൽ ഗാനം

സിനിമയെ സ്നേഹിക്കുന്നവരും സിനിമയിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഓസ്കാർ വേദി സ്വപ്നം കാണുന്നവരാണ്. അതിനാൽ തന്നെ ഇന്ത്യയിൽ നിന്ന് ആരെങ്കിലും ആ പുരസ്കാര നേട്ടത്തിന് അർഹരായി കഴിയുമ്പോൾ നമ്മുടെയെല്ലാം സന്തോഷം അതിയായി വർധിക്കും.

ഓസ്കാർ വാർത്തകൾ നിരന്തരം ശ്രദ്ധിക്കുന്നവരാണ് സിനിമാ സ്നേഹികളായ ആരാധകരെല്ലാം എന്നാൽ ഓസ്കാർ കരസ്ഥാമാകുന്ന ജേതാവിന് ലഭിക്കുന്ന സമ്മാനങ്ങളെ കുറിച്ചും തുകയെ കുറിച്ചും പലർക്കും അറിവില്ല.

ലോക സിനിമയിലെ ഇതിഹാസങ്ങളെ ആദരിക്കുന്ന ചടങ്ങ് താരപ്രൗഡി കൊണ്ട് മാത്രമല്ല പുരസ്കാര ദാന ചടങ്ങിനായി നീക്കി വെച്ചിരിക്കുന്ന തുക കൊണ്ടും ശ്രദ്ധേയമാണ്. ലോകത്തിൽ ഏറ്റവും അധികം ആളുകൾ തത്സമയം കാണുന്ന അവാര്‍ഡ് ദാന ചടങ്ങിനോളം അല്ലെങ്കിൽ അതിൽക്കൂടുതൽ പ്രഭ ഈ പുരസ്കാരത്തിനുമുണ്ട്.

പുരസ്കാര ദാന ചടങ്ങിനും അവാർഡിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങളുടെ വസ്ത്രങ്ങൾക്കും മറ്റുമെല്ലാമായി കോടികളാണ് ഓരോ വർഷവും പൊടിയുന്നത്. എന്നാൽ ഓസ്കാര്‍ പുരസ്കാരത്തിന് അർഹരാകുന്ന വിജയികൾക്ക് പണമൊന്നും നേരിട്ട് സമ്മാനിക്കുന്നില്ലെങ്കിലും പുരസ്കാരം കൊണ്ട് മ‌റ്റ് ഒട്ടേറെ സാമ്പത്തിക നേടങ്ങളുണ്ടാകാറുണ്ട്.

ഏതാണ്ട് മൂന്ന് കിലോ ഗ്രാമിലധികം ഭാരവും 34 സെൻറി മീറ്റർ ഉയരവുമുള്ളതാണ് ഓസ്കാർ അവാര്‍ഡ് ശിൽപ്പം. ഒരു ഫിലിം റോൾളിന് മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷന്റെ രൂപമാണ് ഓസ്കാർ ശിൽപം.

ബ്രിട്ടാനിയ എന്ന ലോഹത്തിൽ നിർമ്മിച്ച ശിൽപത്തിൽ ആദ്യം നിക്കലും പിന്നീട് സ്വർണ്ണവും പൂശുന്നതിനാൽ ഏറെ വിലമതിക്കുന്ന ശിൽപ്പമാണിത്. എംജിഎം സ്റ്റുഡിയോയിലെ ശിൽപിയായിരുന്ന സെട്രിക് ഗിബൺസാണ് ശിൽപം രൂപകൽപ്പന ചെയ്തത്. വിജയികളാകുന്നവർ എന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ശിൽപം വിറ്റേക്കാം എന്ന് ചിന്തിച്ചാലും രക്ഷയില്ല.

oscars 2023, oscars 2023 winners, oscars full winners list, oscars 2023 full winners list, academy awards this year winners, 95th academy awards full winners list, oscars 2023 best movie, oscars 2023, 95th academy awards, rrr oscars, naatu naatu oscars, naatu naatu at oscars, naatu naatu song oscars, best orginal song, ഓസ്‌കാർ 2023, ഓസ്‌കാർ 2023 വിജയികൾ, ഓസ്‌കാർ 2023 മുഴുവൻ വിജയികളുടെ പട്ടിക, ഓസ്‌കാർസ് 2023 മുഴുവൻ വിജയികളുടെ പട്ടിക,  നാട്ടു നാട്ടു, നാട്ടു നാട്ടു പാട്ട് ഓസ്‌കാർ, മികച്ച ഒറിജിനൽ ഗാനം

അക്കാദമിയുടെ ചട്ടങ്ങൾ അനുസരിച്ച് അവാർഡ് സ്വീകർത്താക്കൾ ഓസ്കാർ പ്രതിമ വിൽക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിനായി വിനിയോഗിക്കുകയോ ചെയ്യരുത്. കൈമാറാൻ ഉദ്ദേശമുണ്ടെങ്കിൽ തന്നെ ആദ്യ പ്രപ്പോസൽ ഓസ്കര്‍ അക്കാദമിക്കയിരിക്കണം.

അതും രണ്ടു ഡോളറിൽ കുറഞ്ഞ തുകയിൽ മാത്രം എന്നൊരു ചട്ടമുണ്ട്. കൂടാതെ റിപ്പോർട്ടുകൾ പ്രകാരം വിജയികൾക്കും നോമിനികൾക്കും ആയിരക്കണക്കിന് ഡോളർ മൂല്യമുള്ള സമ്മാനങ്ങൾ അടങ്ങിയ ഒരു ഗുഡി ബാഗും ലഭിക്കും.

ഓസ്കാർ ജേതാക്കൾക്ക് ക്യാഷ് പ്രൈസ് ഇല്ലെങ്കിലും ഭാവിയിൽ കരിയർ ഭദ്രമാക്കാനുള്ള തരത്തിലേക്ക് ജേതാവിന്റെ സിനിമാ ജീവിതം ഉയരും.

ഓസ്കാർ ജേതാവായ ഒരു നടനെ സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് താൽപ്പര്യമുള്ളതിനാൽ ഈ പ്രഭാവം നിരവധി സിനിമകളിലും ചിലപ്പോൾ മുഴുവൻ കരിയറിലും നിലനിൽക്കും. കൂടാതെ പ്രതിഫലം വർധിപ്പിക്കാനും കരിയർ മെച്ചപ്പെടുത്താനും താരങ്ങളെ ഓസ്കാർ നേട്ടം സഹായിക്കും. മികച്ച നടനായി ബ്രെൻഡൻ ഫ്രേസറാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ദ് വെയ്ൽ.

മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X