ഇന്ത്യക്ക് അഭിമാന നേട്ടം; ദ എലിഫന്റ് വിസ്പറെർസ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

ഇന്ത്യയിൽ നിന്നുള്ള ദ എലിഫന്റ് വിസ്പറെർസിന് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. 95ാ മത് ഓസ്കാർ പുരസ്കാര വേദിയിൽ ഇന്ത്യക്ക് ആദ്യ നേട്ടം. കാർത്തികി ​ഗോൺസാൽവസാണ് ദ എലിഫന്റ് വിസ്പറെർസിന്റെ സംവിധായക. ‌ഇവരും നിർമാതാവ് ഗുനീത് മോം​ഗയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററി. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഡോക്യുമെന്ററി ഷോർട്ട് ഫിലിം പറയുന്നത്.

The Elephant Whisperers

ഏഷ്യയിലെ പ്രസിദ്ധമായ ആനസങ്കേതമാണ് നീല​ഗിരിയിലെ തെപ്പക്കാട്ടിലുള്ളത്. 2017 ൽ കൃഷ്ണ​ഗിരിയിൽ നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ കണ്ടെത്തി. കുട്ടിയാനയെ പരിപാലിക്കാൻ ആന സങ്കേതത്തിലേൽപ്പിച്ചു. ബെമ്മൻ എന്ന വ്യക്തിയും ഭാര്യയുമാണ് ആനകളെ സ്വന്തം മക്കളെ പോലെ വളർത്തിയത്.

ഇന്ത്യക്ക് മറ്റൊരു അഭിമാന നേട്ടമായി ആർആർആറിലെ നാട്ടു നാടടു നാട്ടു എന്ന ​ഗാനം മികച്ച ​ഗാനത്തിനുള്ള ഓസ്കാർ നേടി. സം​ഗീത സംവിധായകൻ എംഎം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി.

ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് മികച്ച വിദേശ ഭാഷാ ചിത്രം. മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരവും മികച്ച ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് നേടി. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടി.

95ാമത് ഓസ്കാർ വേദിയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ്. മികച്ച ചിത്രം, മികച്ച നടി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഈ സിനിമയ്ക്കാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ദ വെയ്ലിലെ അഭിനയത്തിന് ബ്രിഡാൻ ഫ്രേസറിന് ലഭിച്ചു. എവെരിതിം​ഗ് എവെരിവർ ഓൾ അറ്റ് വൺസിലെ അഭിനയത്തിന് മിഷേൽ യൂ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. സഹനടൻ, സഹനടീ പുരസ്കാരങ്ങളും ഈ സിനിമയിലെ തന്നെ താരങ്ങൾ‌ക്കാണ്.

മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം എവെരിതിം​ഗ് എവെരിവെർ ഓൾ അറ്റ് വൺസ് നേടി. ദ ബോയ്, ദ മോൾ, ദ ഫോക്സ് ആന്റ് ദ ഹോർസ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടി.

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X