നാനാ പടേക്കര്‍ക്കെതിരെ തനുശ്രിയുടെത് കളള പരാതിയെന്ന് പോലീസ്! വ്യക്തി വൈരാഗ്യത്തില്‍ നിന്നുണ്ടായ കേസ്
നാനാ പടേക്കറിനെതിരെയുളള തനുശ്രീ ദത്തയുടെ തുറന്നുപറച്ചില്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ സെറ്റില്‍ വെച്ച് തനിക്കെതിരെ മോശമായി പെരുമാറിയതാണ് നടി വെളിപ്പെടുത്തിയിരുന്നത്. മീ ടൂ മൂവ്‌മെന്റ് സജീവമായ കാലത്തായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. തുടര്‍ന്ന് നാനാ പടേക്കറിനെതിരെ നടി പോലീസില്‍ പരാതി പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തനുശ്രീ ദത്ത നല്‍കിയ ലൈംഗിക പീഡന കേസ് പോലീസ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പ്
നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ നടനെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വ്യക്തി വൈരാഗ്യം മൂലം തനുശ്രീ നാനാ പടേക്കറിനെതിരെ നല്‍കിയ കളളപരാതിയായിരുന്നു ഇതെന്നാണ് ഓഷിവാര പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐപിഎസി സെക്ഷന്‍ 354,309 പ്രകാരമാണ് നാനാ പടേക്കര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആര്‍ക്കും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്. നാനാ പടേക്കര്‍ക്ക് പുറമെ നിര്‍മ്മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും തനുശ്രിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.


Click it and Unblock the Notifications











