എന്തിനാണ് ഇങ്ങനെ തള്ളിക്കൂട്ടുന്നത്, നന്തി അവാര്‍ഡില്‍ മോഹന്‍ലാല്‍ വെറും ആറാമന്‍! ഇതാണ് സത്യം!
Recommended Video

മലയാളത്തിനും പുറത്തും തന്റെ താര സാന്നിദ്ധ്യമറിയിച്ച നടനാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം തെലുങ്കിലും മോഹന്‍ലാല്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി. ജനത ഗാരേജ്, മനവന്ത എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്റെ പുരസ്‌കാരവും മോഹന്‍ലാലിനെ തേടിയെത്തി.
നന്തി പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി എന്ന പേരിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ പുരസ്‌കാരം ഇതിന് മുമ്പും മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഈ പുരസ്‌കാരം നേടിയവരുമുണ്ട്.

സിദ്ധിഖ്
നന്തി പുരസ്‌കാരം മോഹന്‍ലാലിനും മുമ്പേ സ്വന്തമാക്കിയ മലയാള നടനാണ് സിദ്ധിഖ്. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരമാണ് സിദ്ധിഖിനെ തേടി എത്തിയത്. നന്തി പുരസ്‌കാരം നേടിയ ആദ്യ മലയാള നടന്‍ സിദ്ധിഖാണ്.

നിത്യ മേനോന്‍
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള താരമാണ് നിത്യ മേനോന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും പിന്നീട് തെലുങ്കിലേക്കായിരുന്നു നിത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2010ലാണ് മികച്ച നടിക്കുള്ള നന്തി പുരസ്‌കാരം നിത്യയെ തേടിയെത്തുന്നത്. അല മൊടലൈന്തി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു അവാര്‍ഡിന് അര്‍ഹമാക്കിയത്.

നയന്‍താര
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെന്നിന്ത്യന്‍ നായിക നയന്‍താരയും നന്തി അവാര്‍ഡ് നേടിയ മലയാളിയാണ്. മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും താരമായി മാറുകയായിരുന്നു നയന്‍താര. ശ്രീ രാമരാജ്യം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2011ലെ മികച്ച നടിക്കുന്ന നന്തി അവാര്‍ഡാണ് നയന്‍താരയ്ക്ക് ലഭിച്ചത്.

കെജെ യേശുദാസ്
മലയാളത്തിന്റെ അഭിമാനമായ ഗാന ഗന്ധർവന്‍ യേശുദാസ് മലയാളത്തിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഗാനം ആലപിച്ച ഗായകനാണ്. അവിടെ നിന്നെല്ലാം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നന്തി പുരസ്‌കാരവും യേശുദാസിനെ തേടി എത്തിയിട്ടുണ്ട്. അഞ്ച് തവണ നന്തി പുരസ്‌കാരം ലഭിച്ച മലയാളിയാണ് കെജെ യേശുദാസ്.

കെഎസ് ചിത്ര
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കും നന്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും അധികം നന്തി പുരസ്‌കാരം ലഭിച്ചിട്ടുളള മലയാളിയാണ് കെഎസ് ചിത്ര. മികച്ച പിന്നണി ഗായികയ്ക്കുള്ള നന്തി പുരസ്‌കാരം 11 തവണയാണ് ചിത്രയെ തേടിയെത്തിയത്. 2014ലാണ് ഏറ്റവുമൊടുവില്‍ പുരസ്‌കാരം ലഭിച്ചത്.

ആദ്യ സഹനടന്‍
നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടന്‍ മോഹന്‍ലാല്‍ അല്ലെങ്കിലും മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍. നന്തി പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളി.


Click it and Unblock the Notifications











