'നായിക നായകന്‍' താരങ്ങളുടെ ഓട്ടം ട്രെയിലര്‍ പങ്കുവെച്ച് ലാല്‍ജോസ്! വീഡിയോ കാണൂ
നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഓട്ടം. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ ലാല്‍ ജോസ് ആണ് ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. നവാഗതനായ സാം ആണ് ഓട്ടം എന്ന ചിത്രവുമായി എത്തുന്നത്.
കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. രാജേഷ് കെ നാരായണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ യെഴുതിയിരിക്കുന്നത്. വൈപ്പിന്‍ പ്രദേശത്തെ സാമൂഹികാന്തരീക്ഷത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











