പി ജയചന്ദ്രന്റെ ആലാപനത്തില്‍ ഓട്ടത്തിലെ മനോഹര ഗാനം പുറത്ത്! വീഡിയോ കാണൂ

By Midhun Raj

നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഓട്ടം. സിനിമയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. "ആരോമല്‍ പൂവാലി കുരുവി" എന്നു തുടങ്ങുന്ന ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പി ജയചന്ദ്രനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക്ക്‌സ് സിനിമയ്ക്ക് വേണ്ടി സംഗീതം നല്‍കിയിരിക്കുന്നു. നവാഗതനായ സാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ottam movie

കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. രാജേഷ് കെ നാരായണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. വൈപ്പിന്‍ പ്രദേശത്തെ സാമൂഹികാന്തരീക്ഷത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. പപ്പുവാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷാല്‍ വിഎസ് സിനിമയുടെ എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. മാര്‍ച്ച് ഏട്ടിനാണ് ഓട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X