ഒറ്റമന്ദാരം ജീവിതത്തോടുള്ള കാഴ്ചപാട് മാറ്റി: ഭാമ

By Aswathi

ഭാമ വളരെ സന്തോഷവതിയാണ്. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തു വച്ചു. ഇനി ചെയ്യാന്‍ കയ്യിലിരിക്കുന്നതും ഒന്നിനൊന്ന് മെച്ചപ്പെട്ട വേഷങ്ങള്‍ തന്നെ. തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുന്നു ഇപ്പോള്‍ ഭാമയും.

എന്ത് തന്നെയായാലും ഇപ്പോള്‍ ഭാമയുടെ സന്തോത്തിന്റെയും പ്രതീക്ഷയുടെയും ഏക കാരണം 'ഒറ്റ മന്ദാരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതിലാണ്. പ്രതീക്ഷ ഈ ചിത്രത്തിന്റെ റിലീസ്. ഒറ്റമന്ദാരം ജീവിതത്തോടുള്ള തന്റെ കാഴ്ചപാടു തന്നെ മാറ്റിയെന്നാണ് ഭാമ പറയുന്നത്. പതിനഞ്ചുവയസ്സുള്ള കല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാമ അവതരിപ്പിക്കുന്നത്.

Bhama

സാഹചര്യങ്ങളുടെയും മറ്റും സമ്മര്‍ദ്ദങ്ങള്‍ക്കൊണ്ട് കലയ്ക്ക് ചേച്ചിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കേണ്ട അവസ്ഥവരുന്നു. എന്നാല്‍ ഒരു അപ്രതീക്ഷിത സംഭവത്തില്‍ ചേച്ചിയുടെ ഭര്‍ത്താവ് മരിക്കുന്നതോടെയാണ് കഥാഗതി മാറുന്നത്. പതിനഞ്ചാം വയസ്സില്‍ അമ്മയും വിധവയുമാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഒറ്റമന്ദാരം. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാമയുടെ ചേച്ചിയായി സജിതാ മഠത്തിലും ചേച്ചീ ഭര്‍ത്താവായി നന്ദുവും അഭിനയിക്കുന്നു.

കല എന്ന കഥാപാത്രമായി മാറാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്ന് ഭാമ പറയുന്നു. കലയുടെ മാനസികാവസ്ഥയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ആദ്യം ചെയ്തത്. പിന്നെ കലയ്ക്കുവേണ്ടി ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വരുത്തി. തലമുടിയില്‍ പോലും വ്യത്യാസങ്ങളുണ്ട്. ആദ്യ രണ്ട് ദിവസം കലയായി ജീവിക്കാന്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും വൈകാതെ കലയായി ജീവിക്കാന്‍ തുടങ്ങി. തന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായിരിക്കും കലയെന്നും ഭാമ പറയുന്നു.

ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുകയാണ് ഭാമയിപ്പോള്‍. ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന മറ്റൊരു ചിത്രമാണ് തമിഴില്‍ ചെയ്യുന്ന രാമാനുജം. ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ രാമാനുജന്റെ ഭാര്യയായ ജാനകിയുടെ വേഷമാണ് ഭാമയ്ക്ക്. മലയാളത്തില്‍ 100 ഡിഗ്രി സെല്‍ഷ്യസും നാക്കുപെന്റ നാക്കുടെക്കയുമാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ഭാമയുടെ ചിത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X