»   » ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല; മേതില്‍ ദേവിക

ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല; മേതില്‍ ദേവിക

Posted By:
Subscribe to Filmibeat Malayalam

നടന്‍ മുകേഷ് പ്രശസ്ത നല്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത് നീണ്ട കാലത്തെ പ്രണയത്തിലൊടുവിലാണെന്നായിരുന്നു വാര്‍ത്തകള്‍. കേട്ടവരില്‍ ചിലര്‍ നെറ്റി ചുളിച്ചു. പരാതിയുമായി മുന്‍ ഭാര്യയും അഭിനേത്രിയുമായ സരിത കൂടെ രംഗത്ത് വന്നപ്പോള്‍ ചിലര്‍ അടക്കം പറഞ്ഞു, ഇത് വേണ്ടിയിരുന്നില്ല.

മുകേഷ് മേതില്‍ ദേവിക ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതൊന്നുമല്ല സത്യം. വിവാഹത്തിന് ശേഷം മേതില്‍ ദേവിക പറയുന്നു ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല. മുറപ്രകാരം വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണെന്ന്.

Methil Devika

മുകേഷിന്റെ ഒരു സുഹൃത്തായിരുന്നത്രെ വിവാഹാലോചനയുമായി ആദ്യമെത്തിയത്. അപ്പോള്‍ അത് നിരസിച്ചെങ്കിലും പിന്നീട് മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവ് ഇകെ രാജേന്ദ്രനും ഇക്കാര്യ പറഞ്ഞപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് വീട്ടുകാരുമായി ആലോചിച്ച് ജാതകം പരിശോധിച്ചു. ജാതകത്തിലും നല്ല പൊരുത്തം. പിന്നീട് സംസാരത്തിലൂടെ ഞങ്ങല്‍ പരസ്പരം അറിഞ്ഞു.

കേരള സംഗീത അക്കാദമിയുടെ തലപ്പത്ത് മുകേഷ് വന്നപ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടെതെന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ അന്ന് ജനറല്‍ കൗണ്‍സിലര്‍ ആണെന്ന നിലയിലുള്ള പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനിടയില്‍ സൗഹൃദ സംഭാഷണങ്ങള്‍ പോലുമുണ്ടായിരുന്നില്ലെന്ന് ദേവിക പറയുന്നു.

English summary
Methil Devika said after marriage with Miukesh that their marriage was arranged not love.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam