»   » നദിയയുടെ കൈ പൊള്ളിയത് കൊണ്ടാണോ ആ മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത്...?

നദിയയുടെ കൈ പൊള്ളിയത് കൊണ്ടാണോ ആ മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത്...?

By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉള്ള മേഖല തന്നെയാണ് സിനിമയും. താരങ്ങളുടെ പേര് മാറുന്നത് മുതല്‍ ലൊക്കേഷനില്‍ കാണുന്ന നിമിത്തം വരെ ഈ വിശ്വാസങ്ങളില്‍ പെടും.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

ശുഭകാര്യം ചെയ്യുമ്പോള്‍ ചോര കാണുന്നത് നല്ലതാണെന്ന് ചിലര്‍ പറയും. ഷൂട്ടിങിനിടെ അപകടം ഉണ്ടാകുന്നതും നല്ല ലക്ഷണമാണത്രെ. നോക്കാത്താ ദൂരത്ത് എന്ന ചിത്രം വിജയിച്ചതിന് പിന്നിലും അങ്ങനെ ഒരു വിശ്വാസത്തിന്റെ കഥയുണ്ട്.

നദിയ മൊയ്തുവിന്റെ അരങ്ങേറ്റം

നദിയ മൊയ്തുവിന്റെ ആദ്യ മലയാള സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത്, 1984 ല്‍ റിലീസ് ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ഗേളി എന്ന ശക്തമായ നായികാ കഥാപാത്രമായിട്ടാണ് നദിയ എത്തിയത്.

ഗാന രംഗം ചിത്രീകരിയ്ക്കുന്നു

ചിത്രത്തില്‍ ജെറി അമല്‍ ദേവ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ലാത്തിരി പൂത്തിരി പുന്തിരി ചെപ്പോ എന്ന ഗാനരംഗം ചിത്രീകരിയ്ക്കുകയാണ്. ഡാന്‍സേഴ്‌സിനൊപ്പം ഒത്തിരി കമ്പിത്തിരികളൊക്കെയായിട്ടാണ് ചിത്രീകരണം നടക്കുന്നത്.

നദിയയുടെ കൈ പൊള്ളി

ചിത്രീകരണ വേളയില്‍ കമ്പിത്തിരിയില്‍ നിന്ന് നദിയയുടെ കൈ ആദ്യം ഒന്ന് പൊള്ളി. അതത്ര കാര്യമാക്കിയില്ല. വീണ്ടും ചിത്രീകരണം തുടരവെ വീണ്ടും അത് സംഭവിച്ചു. ഇപ്രാവശ്യം കൈ നന്നായി പൊള്ളി. നദിയയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തി.

ആദ്യ ചിത്രത്തിന്റെ ഓര്‍മ

ആ അപകടം നദിയയില്‍ വലിയ പേടിയുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ നദിയ കാലുറപ്പിച്ചു. അപ്പോഴും കൈയ്യിലെ പൊള്ളിയ പാട് മായാതെ നിന്നു. തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മയായിട്ടാണ് പിന്നീട് ആ സംഭവത്തെയും കൈയ്യിലെ അടയാളത്തെയും നദിയ കണ്ടത്.

ഹിറ്റിന് പിന്നില്‍

അന്ന് ആ അപകടം നടന്നത് കൊണ്ടാണോ സിനിമ ഇത്രയും വലിയ വിജയമായത് എന്ന് പലരും നദിയയോട് ചോദിച്ചിട്ടുണ്ടത്രെ. അങ്ങനെ ഒരു വിശ്വാസം ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എനിക്ക് ഉറച്ച മനസ്സോടെ പറയാം, നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ് - നദിയ മൊയ്തു പറഞ്ഞു.

നദിയയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Over enthusiastic Nadia’s risky affairs
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam