For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍ സംഭവം ആവര്‍ത്തിക്കരുത്! ലൂസിഫറിനെ കാത്തിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരാധകര്‍! കാണൂ!

  |
  ലൂസിഫെറോ രാജയോ? മികച്ചത് ഏത്? | filmibeat Malayalam

  സിനിമാലോകവും പ്രേക്ഷകരുമെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവിനായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ലൂസിഫര്‍. അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഇത്തരത്തിലൊരാഗ്രഹം മനസ്സിലുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു. തനിക്കേറെ പ്രിയപ്പെട്ട മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യരായിരിക്കും നായികയെന്നും താരം പറഞ്ഞിരുന്നു. ഇവരേ നായികനായകന്‍മാരാക്കി എന്ന് മാത്രമല്ല ലൂസിഫറില്‍ സുപ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്.

  പൃഥ്വിരാജ് മലയാളത്തിന്‍റെ ഷങ്കര്‍! ലൂസിഫര്‍ മേക്കിങ്ങിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറഞ്ഞത്? കാണൂ!

  മലയാളം ഇന്നുവരെ കാണാത്ത തരത്തിലുള്ള മഹത്തായ സൃഷ്ടിയുമായല്ല തന്റെ വരവെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. കടുത്ത മോഹന്‍ലാല്‍ ഫാനെന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതില്‍ താന്‍ വിജയിച്ചോ ഇല്ലെന്നോ വിലയിരുത്തേണ്ടത് നിങ്ങളാണ്. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെയാണ് പൃഥ്വിരാജും സംഘവും എത്തുന്നത്. സിനിമയെക്കുറിച്ച് വാചാലരാവുന്നവരില്‍ ഒരാള്‍ പോലും അമിത പ്രതീക്ഷ സമ്മാനിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു ഈ സംവിധായകന്. പലപ്പോഴും അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയും വ്യക്തമാക്കിയിരിക്കുകയാണ് ഇക്കാര്യം.

  മമ്മൂട്ടിയും സൂര്യയും മോഹന്‍ലാലുമാണ് ഇക്കാര്യത്തില്‍ മാതൃക! സീനിയേഴ്സിനെക്കുറിച്ച് ഷംന കാസിം!

   അമിതപ്രതീക്ഷയോടെ സമീപിക്കരുത്

  അമിതപ്രതീക്ഷയോടെ സമീപിക്കരുത്

  സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ് അമിതപ്രതീക്ഷ. മുന്‍വിധികളോടെയും അമിത പ്രതീക്ഷയോടെയും സമീപിച്ച സിനിമകള്‍ക്ക് പലപ്പോഴും പരാജയം നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി ലഭിക്കുന്ന കാര്യങ്ങളും അണിയറപ്രവര്‍ത്തകരുടെ സംസാരത്തിലൂടെയുമൊക്കെയായാണ് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവരുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളും രസകരമായ സംഭവങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  ഒടിയന്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

  ഒടിയന്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

  വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് സംഭവിച്ചത് ലൂസിഫറിന് സംഭവിക്കാതിരിക്കട്ടെ എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായാണ് പലരും ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംവിധായകന്റെ അവകാശ വാദങ്ങളായിരുന്നു അമിതപ്രതീക്ഷയിലേക്ക് നയിച്ചത്. ഇതൊരു ചെറിയ സിനിമയാണെന്നും പ്രത്യേകിച്ചൊന്നുമില്ലെന്നും സാധാരണ സിനിമയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതെങ്കിലും കേട്ടിരുന്നുവെങ്കില്‍ ഇങ്ങനെ നിരാശപ്പെടേണ്ടി വരില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  മോഹന്‍ലാലിന്റെ സംസാരം

  മോഹന്‍ലാലിന്റെ സംസാരം

  പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മോഹന്‍ലാലും ലൂസിഫര്‍ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് പൃഥ്വിയുടേതെന്നും ചിത്രീകരിക്കാന്‍ പോവുന്ന രംഗങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. കഥ പറയാനായി എത്തിയപ്പോള്‍ താന്‍ ചോദിച്ചിരുന്ന പല സംശയങ്ങള്‍ക്കും കൃത്യമായ ഉത്തരവും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു. നടനെന്ന നിലയില്‍ ആത്മവിശ്വാസത്തോടെയാണ് താന്‍ മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മഞ്ജു വാര്യര്‍ പറഞ്ഞത്

  മഞ്ജു വാര്യര്‍ പറഞ്ഞത്

  അഭിനേതാവെന്ന നിലയിലുള്ള രാജുവിനെ തനിക്കറിയില്ലായിരുന്നു, നേരത്തെ കാണുകയും സംസാരിക്കുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. സംവിധായകന്‍-നടന്‍ വ്യത്യാസത്തെക്കുറിച്ച് തനിക്കറിയില്ലെന്നും താരം പറഞ്ഞിരുന്നു. അഭിനേതാക്കളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യം കൃത്യമായി വിവരിക്കുകയും അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു രാജു. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താനും റിലീസിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്.

   ടൊവിനോയുടെ സന്തോഷം

  ടൊവിനോയുടെ സന്തോഷം

  സെവന്‍ത്‌ഡേ മുതല്‍ തുടങ്ങിയ ബന്ധമാണ് പൃഥ്വിരാജും ടൊവിനോയും തമ്മിലുള്ളത്. എസ്രയും എന്ന് നിന്റെ മൊയതീനുമൊക്കെ മികച്ച വിജയമാണ് നേടിയത്. അതിന് പിന്നാലെയായാണ് ലൂസിഫറിലേക്കും ടൊവിനോയെത്തിയത്. സംവിധായകനെന്ന നിലയില്‍ പൃഥ്വിക്ക് എല്ലാ കാര്യത്തെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്നും ശരിക്കും അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു ടൊവിനോയും പറഞ്ഞത്. മഞ്ജു വാര്യരുടെ സഹോദരനായാണ് താരമെത്തുന്നത്.

  പ്രമോഷനിലെ വ്യത്യസ്തത

  പ്രമോഷനിലെ വ്യത്യസ്തത

  നിലപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തനാണ് പൃഥ്വിരാജ്. ആര്‍ജ്ജവത്തോടെ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുമുണ്ട്. ആദ്യസിനിമയുമായി എത്തുമ്പോള്‍ പ്രമോഷനായും അദ്ദേഹം വേറിട്ട മാര്‍ഗമാണ് തിരഞ്ഞെടുത്തത്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 26 ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു പുറത്തുവിട്ടത്. അവസാനത്തെ പോസ്റ്ററും പുറത്തുവിട്ടതിന് ശേഷമായിരുന്നു ട്രെയിലറെത്തിയത്. എന്നാല്‍ റിലീസിന് 2 ദിവസം ശേഷിക്കവെയാമ് 27ാമത്തെ കഥാപാത്രത്തെക്കുറിച്ചുള്ള രഹസ്യം പുറത്തുവിട്ടത്. പൃഥ്വിയുടെ തന്നെ കഥാപാത്രത്തെക്കുറിച്ചായിരുന്നു അത്.

  അവകാശവാദങ്ങളൊന്നുമില്ല

  അവകാശവാദങ്ങളൊന്നുമില്ല

  ഒരവകാശ വാദങ്ങളൊന്നുമില്ലാതെയാണ് പൃഥ്വിയും സംഘവും എത്തുന്നത്. എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയായിരിക്കും ഇതെന്നും അവരെല്ലാം പറഞ്ഞിരുന്നു. അലംകൃതയേയും സിനിമയ്ക്കായി കൊണ്ടുപോവുമെന്നും പേരന്റിങ്ങ് ഹെല്‍പ്പോട് കൂടി കുട്ടികള്‍ക്കും സിനിമ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്തില്ല, അങ്ങനെയാവാതിരിക്കട്ടെയെന്നായിരുന്നു മോഹന്‍ലാലും പറഞ്ഞത്.

  ആരാധകരുടെ മുന്നറിയിപ്പ്

  ആരാധകരുടെ മുന്നറിയിപ്പ്

  ലൂസിഫറിനെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുന്നറിയിപ്പുമായി ആരാധകരെത്തിയത്. അമിതപ്രതീക്ഷയോടെ സിനിമയെ സമീപിക്കരുതെന്നും മോഹന്‍ലാലിന്റെ മുന്‍ചിത്രത്തിന് നേരിടേണ്ടി വന്ന അഅവസ്ഥയിലേക്ക് ഈ സിനിമയെ എത്തിക്കരുതെന്നുമുള്ള മുന്നറിയിപ്പാണ് അവര്‍ നല്‍കിയിട്ടുള്ളത്. സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങ് നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. നേരത്തെ തെളിവുമായി സോഷ്യല്‍ മീഡിയയും എത്തിയിരുന്നു.

  English summary
  Over expectation will kill the movie, fans warning before Lucifer release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X