മീനാക്ഷിക്ക് പിന്നാലെ കാവ്യ മാധവനും പണികിട്ടി? വ്യാജ അക്കൗണ്ട് സജീവം! ഫോളോവേഴ്‌സായി താരങ്ങളും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ മാധവന്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലെ നായകനെ ജീവിതത്തിലും നായകനാക്കുകയായിരുന്നു താരം. ദിലീപുമായുള്ള കെമിസ്ട്രിയില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായി പാപ്പരാസികളും ഇവരെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്.

വിവാഹമോചനത്തിന് ശേഷവും കാവ്യ മാധവന്‍ സിനിമയില്‍ സജീവമായിരുന്നു. അതിനിടയിലായിരുന്നു ദിലീപിനെ വിവാഹം ചെയ്തത്. തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. മകളായ മീനാക്ഷിയും ഈ തീരുമാനത്തില്‍ സന്തോഷത്തിലായിരുന്നു. വിവാഹ ശേഷം മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയിരുന്നുവെങ്കിലും കാവ്യ മാധവന്‍ ശക്തമായ പിന്തുണയായിരുന്നു ദിലീപിനും കുടുംബത്തിനും നല്‍കിയത്. കാവ്യ മാധവന്റെ പുതിയ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. അതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങളും പുറത്തുവന്നത്.

ട്വിറ്ററില്‍ സജീവമോ?

ട്വിറ്ററില്‍ സജീവമോ?

ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നാളുകള്‍ക്ക് ശേഷം താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. കാവ്യ മാധവന്റെ അക്കൗണ്ടാണോ ഇതെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ട്. നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

പുതിയ ചിത്രങ്ങള്‍?

പുതിയ ചിത്രങ്ങള്‍?

സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. താരവിവാഹത്തിലും മറ്റ് ചടങ്ങുകളിലുമൊക്കെ പങ്കെടുക്കാനായി താരം എത്താറുമുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന് വന്നപ്പോഴും കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിനെത്തിയപ്പോഴുമെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രങ്ങളാണോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്ന തരത്തിലുള്ള സംശയവും ആരാധകര്‍ക്കുണ്ട്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
ഫോളോവേഴ്‌സായി പ്രമുഖര്‍

ഫോളോവേഴ്‌സായി പ്രമുഖര്‍

അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരാണ് കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത്. ലിസ്റ്റിലുള്ളവരെ കണ്ടപ്പോഴാണ് ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകരും ചോദിച്ചത്. തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും താരങ്ങള്‍ അറിയാറില്ല. വ്യാജ കാസ്റ്റിങ് കോള്‍ വരെ ഇത്തരത്തില്‍ നടന്നിരുന്നുവെന്നറിയിച്ചതിന് ശേഷമായാണ് പല താരങ്ങളും പ്രതികരിച്ചത്.

മീനാക്ഷിയുടെ പേരിലും

മീനാക്ഷിയുടെ പേരിലും

ദിലീപിന്‍റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പേരില്‍ നേരത്തെ വ്യാജ അക്കൗണ്ടുകള്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. ദിലീപിന്‍റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച് അറിയിച്ചതും. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സജീവമായിരുന്നുവെങ്കിലും മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്തുകയായിരുന്നു താരപുത്രി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മകളെന്ന് ദിലീപ് പറഞ്ഞിരുന്നു.

മഹാലക്ഷ്മിയുടെ വിശേഷം

മഹാലക്ഷ്മിയുടെ വിശേഷം

കുടുംബത്തിലെ കുഞ്ഞതിഥിയായ മഹാലക്ഷ്മിയുടെ വിവരങ്ങള്‍ അറിയുന്നതിനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. മകളുടെ ആദ്യ പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപും കാവ്യ മാധവനും ചിത്രങ്ങള്‍ പങ്കുവെച്ചത്. പത്മസരോവരത്തില്‍ മഹാലക്ഷ്മിയുടെ കുസൃതി നിറയുകയാണെന്നും ദിലീപും കാവ്യയും മീനാക്ഷിയും അതീവ സന്തോഷത്തിലാണെന്ന തരത്തിലുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വിവാഹവും കുഞ്ഞതിഥിയുട വരവുമൊക്കെയായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ മാധവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X