പാട്ടിന്റെ വരികൾക്കിടയിൽ സംഭാഷണങ്ങൾ കുത്തിനിറയ്ക്കുന്നതിനെതിരേ ജയചന്ദ്രൻ
ആല്‍ബം പാട്ടുകളിലൂടെയും കാസറ്റുകളിലൂടെയും മലയാളികളുടെ ഇഷ്ടവും ശ്രദ്ധയും നേടിയ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.

ഈസ്റ്റ് കോസ്റ്റിന്റെ ആല്‍ബം പാട്ടുകള്‍ പോലെ തന്നെ സിനിമാ പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഈ ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രനാണ്. യേശുദാസ്, പി ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍, ഹരിഹരന്‍ എന്നിവരാണ് ചിത്രത്തിലെ പാട്ടുകള്‍ ആലപിച്ചിരിയ്ക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രത്തിലെ പാട്ടുകളെല്ലാം പാട്ടുകള്‍ തന്നെയാണെന്ന് പി ജയചന്ദ്രന്‍ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ പറഞ്ഞു. ഇപ്പോഴുള്ള മിക്ക പാട്ടുകളിലും നാല് വരികള്‍ക്ക് ശേഷം സംഭാഷണങ്ങള്‍ കുത്തി നിറച്ചത് കാണാം. അത്തരം ചില പാട്ടുകള്‍ ഞാന്‍ തന്നെ പാടിയിട്ടുണ്ട്. മനോഹരമായ പാട്ടുകള്‍ക്ക് നടുവില്‍ സംഭാഷണം വരുമ്പോള്‍ കേള്‍ക്കാനുള്ള ഇമ്പം നഷ്ടപ്പെടുന്നു- ജയചന്ദ്രന്‍ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍ എന്ന നവാഗതനാണ് നായകന്‍. സോനു, ശിവകാമി എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, സുബി, നോബി, ദിനേശ് പണിക്കര്‍, ഹരീഷ് കണാരന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











