പാടാത്ത പൈങ്കിളി താരം സൂരജ് സണ്ണിന്റെ പുതിയ ചിത്രം; ആറാട്ട്മുണ്ടന്‍ ആരംഭിച്ചു

അയനാ മൂവീസിന്റെ ബാനറില്‍ എം ഡി സിബിലാല്‍, കെ പി രാജ് വാക്കയില്‍ (ദുബായ്) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്മുണ്ടന്‍. ബിജുകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയില്‍ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതും തൊടുപുഴ സ്റ്റേഷന്‍ എസ് ഐ എ ആര്‍ കൃഷ്ണന്‍ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനര്‍ പട്ടണം ഷായുമായിരുന്നു.

sooraj sun

സ്വന്തം വീടിനോ വീട്ടുകാര്‍ക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നത്. മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്‌നേഹബന്ധത്തിന്റെ കഥയും ചിത്രത്തില്‍ അതിശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്‌നേഹബന്ധത്തിന്റെ യും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമ എല്ലാ മലയാളി പ്രേക്ഷകര്‍ക്കും ഒരുപോലെ മാനസികമായി ഉല്ലസിക്കാവുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്.

കൈലാഷ്, സൂരജ് സണ്‍, മറീന മൈക്കിള്‍ , ശ്രുതിലക്ഷ്മി, ഐ എം വിജയന്‍ , ശിവജി ഗുരുവായൂര്‍ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂര്‍ , ബിനു അടിമാലി, എം ഡി സിബിലാല്‍, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എല്‍ എ ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി, എം. സജീര്‍ , മച്ചാന്‍ സലിം തൊടുപുഴ , പ്രമോദ് വെളിയനാട്, കെ.പി.സുരേഷ്‌കുമാര്‍ , വേണു , വിജയകുമാരി , രാഖി കണ്ണൂര്‍, അശ്വതി, ബിന്ദു, അന്‍സു കോന്നി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന്ത

ബാനര്‍ - അയനാ മൂവീസ്, നിര്‍മ്മാണം - എം ഡി സിബിലാല്‍, കെ പി രാജ് വാക്കയില്‍ (ദുബായ്) , സംവിധാനം - ബിജുകൃഷ്ണന്‍ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ , കഥ, സംഭാഷണം - രാജേഷ് ഇല്ലത്ത്, തിരക്കഥ - രാജേഷ് ഇല്ലത്ത്, എം ഡി സിബിലാല്‍, ഛായാഗ്രഹണം - ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് - അനന്തു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍ , ഗാനരചന - എച്ച് സലാം (എം എല്‍ എ ), രാജശ്രീ പിള്ള , സംഗീതം - പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലാപനം - സുദ്ദീപ്കുമാര്‍ , മീനാക്ഷി , സാബു മാന്നാര്‍ , അഭിജിത്ത്, ചമയം - പട്ടണം ഷാ, കല- കോയ , കോസ്റ്റ്യും - ദീപ്തി അനുരാഗ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രദീപ്കുമാര്‍ , ത്രില്‍സ് - മാഫിയ ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, ഫിനാന്‍സ് മാനേജര്‍ - എം സജീര്‍ , പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈന്‍സ് - ഡാവിഞ്ചി പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ് - അജേഷ് ആവണി , പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X