100 ഡിഗ്രിയില്‍ നായികമാരുടെ ഹോട്ട് പാട്ട്, കാണൂ
കൊച്ചി: 100 ഡിഗ്രി ചൂടില്‍ ഒരു പാട്ടായാലോ. അതും തെന്നിന്ത്യന്‍ താര സുന്ദരികള്‍ ഒരുമിച്ച് പാടിയഭിനയിച്ച പാട്ട്. രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലാണ് നായികമാര്‍ പാടിയത്. ഈ ഗാനമാണ് യുട്യൂബില്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായി. മേഘ്‌നരാജ്, ശ്വേത മേനോന്‍, അനന്യ, ഭാമ എന്നിവരാണ് ഗായികമാര്‍. 'പച്ച, മഞ്ഞ' എന്ന് തുടങ്ങുന്ന നായികമാരുടെ പാട്ടാണ് ശ്രദ്ധേയമാകുന്നത്. ഗോപീ സുന്ദറാണ് ഗാനത്തിന് ഈണം പകര്‍ന്നിരുന്നത്.
അനന്യയും ഭാമയുമൊക്കെ ഗായികമാര്‍ കൂടിയാണെന്ന കാര്യം ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ മലയാള മറിയാത്ത മേഘ്‌നയെ സംബന്ധിച്ചിടത്തോളം ഗാനം വെല്ലുവിളി നിറഞ്ഞതായിരുന്നു.ശ്വേത മേനോനും പാട്ടില്‍ കാര്യമായ അനുഭവ സന്പത്തില്ല.

ഗാനത്തിന്റെ ഏറിയ പങ്കും ആലപിച്ചിരിയ്ക്കുന്നത് മേഘ്‌നയും ഭാമയുമാണ്. ശ്വേതാ മേനോന്റെ ശബ്ദം ഗാനത്തിന് ഇണങ്ങുമോ എന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും ഗാനത്തിലെ ഹൈലൈറ്റ് വോയിസുകളില്‍ ഒന്നായി ശ്വേതയുടെ ശബ്ദം മാറി കഴിഞ്ഞു. അനന്യയ്ക്കാകട്ടെ മുമ്പ് പാടിയ അനുഭവം കരുത്തേകി. നായികമൊരെക്കൊണ്ട് പാടിപ്പിച്ച സംഗീത സംവിധായകന്‍ തന്നെ 100 ഡിഗ്രി ചൂടില്‍ ഇവര്‍ക്കൊപ്പം പാടാനും കൂടി. നായിക പ്രാധാന്യമുള്ള ചിത്രമാണ് 100 ഡിഗ്രി സെല്‍ഷ്യസ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചത്.
<center><iframe width="100%" height="338" src="//www.youtube.com/embed/tKx9x5fAgRA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











