Don't Miss!
- News
സംസ്ഥാനബജറ്റ്: പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ : കെ സുരേന്ദ്രൻ
- Sports
IND vs AUS: തീ പാറും, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിര്‍ണ്ണായകം-അറിയാം
- Lifestyle
ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Automobiles
വല്ലാത്ത ചെയ്ത്തായിപ്പോയി ടാറ്റേ; നെക്സോണിനും പഞ്ചിനും ഹരിയാറിനുമുൾപ്പെടെ വില കൂട്ടി
- Technology
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
പടയോട്ടം, നീലി എന്നിവയ്ക്ക് പിന്നാലെ ചിത്രീകരണം തുടങ്ങിയ മധുരരാജയും സ്വന്തമാക്കി സീ കേരള
സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ ഒരു മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ചാനലുകളുടെ എണ്ണം വര്‍ദ്ധിച്ചത് സിനിമകള്‍ക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. മലയാളം ചാനലുകളിലെ ഏറ്റവും പുതിയ എന്റര്‍ടെയിന്‍മെന്റ് ചാനലായ സി കേരള ഒരു പിടി പുതിയ ചിത്രങ്ങളുടെ ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് എല്ലാ ഭാഷകളിലും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ സീ ചാനലിന്റെ മലയാളം ചാനലാണ് സി കേരള.
ഗായിക സുജാത വേറെ ഒന്നും നോക്കിയില്ല!! ഓടിയെത്തി അവരെ കെട്ടിപ്പിടിച്ചു, ഹൃദയ സ്പർശിയായ നിമിഷം...
വെള്ളിയാഴ്ച തിയറ്ററിലെത്തിയ നീലി, ഓണം റിലീസായ ബിജു മേനോന് ചിത്രം പടയോട്ടം, പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മമ്മൂട്ടി ചിത്രം മധുരരാജ എന്നിവയുടെ സാറ്റലൈറ്റ് അവകാശം സി കേരള സ്വന്തമാക്കിയിരിക്കുകയാണ്. അനൂപ് മേനോന്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഹൊറര്‍ കോമഡി ചിത്രമാണ് നീലി. രണ്ട് കോടി രൂപയ്ക്കാണ് നീലി സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സി കേരള സ്വന്തമാക്കിയത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ബിജു മേനോന്, രവി സിംഗ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, സൈജു കുറുപ്പ്, ഹരീഷ് കണാരന്, അനുശ്രീ, അനു സിത്താര, ഐമ റോസ്മി സെബാസ്റ്റിയന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2.7 കോടി രൂപയ്ക്കാണ് പടയോട്ടം സി കേരള സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മധുരരാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ്. തമിഴ് താരം ജയ് ശ്രദ്ധേയമായ വേഷത്തില്‍ ചിത്രത്തിലെത്തും. 2019 മാര്‍ച്ച് ചിത്രം തിയറ്ററിലെത്തും. മധുരരാജ എത്ര രൂപയ്ക്കാണ് സി കേരള സ്വന്തമാക്കിയത് എന്നത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.
-
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
-
പാര്‍ട്നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു
-
ലൊക്കേഷനിലേക്ക് ഫോണ്‍ ചെയ്ത് ഷാരൂഖിനോട് ഉറങ്ങാന്‍ പറയുന്ന ഗൗരി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍