ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗത്തില് പദ്മപ്രിയ
മനസില്‍ ഓര്‍മ്മകളുടെ സുഖനൊമ്പരങ്ങള്‍ ഉയര്‍ത്തി വിട്ട ഓട്ടോഗ്രാഫ് ചേരന്‍ വീണ്ടും തുറക്കുന്നു.
ആദ്യ ചിത്രമായ ഓട്ടോഗ്രാഫിന്റെ തുടര്‍ച്ചയായി തന്നെയാണ് ഓട്ടോഗ്രാഫ്-2 എന്ന പേരിലുള്ള ചിത്രവും ചേരന്‍ അണിയിച്ചൊരുക്കുന്നത്.
ഓട്ടോഗ്രാഫിന്റെ ആദ്യ ഭാഗത്തില്‍ ഗോപിക, സ്‌നേഹ എന്നിവരായിരുന്നു നായികമാര്‍. അതിഥി താരമായി കനികയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി രണ്ടാം ചിത്രവും എടുക്കുന്നതിനാല്‍ ഗോപികയെ തന്നെ നായികയാക്കാനാണ് ചേരന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ തുടര്‍ച്ചയായി ഒട്ടേറെ ദിവസത്തെ ഗോപികയുടെ കോള്‍ഷീറ്റ് ലഭിയ്‌ക്കാത്തതിനാല്‍ ചേരന് ആ റോളിലേക്ക് പദ്‌മപ്രിയയെ ക്ഷണിച്ചു.
തിരക്കഥ കേട്ട പദ്‌മപ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് സമ്മതം മൂളിയിട്ടുണ്ട്. പദ്‌മപ്രയയെ കൂടാതെ കനികയും ഓട്ടോഗ്രാഫ്-2ല്‍ നായികയായുണ്ടാകും
പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications











