7-ാം വയസില്‍ ലൈംഗികതിക്രമം, 16-ാം വയസില്‍ ബലാത്സംഗം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മ ലക്ഷ്മി

നടിമാര്‍ക്ക് നേരെയുണ്ടാവുന്ന പീഡനങ്ങള്‍ പിന്നെയും പിന്നെയും വന്ന് കൊണ്ടിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നും ആരംഭിച്ച മീ റ്റു ക്യാംപെയിന്‍ ലോകശ്രദ്ധ നേടിയത് പ്രമുഖരായ നടിമാരെല്ലാം തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടായിരുന്നു. ബോളിവുഡ് സുന്ദരി തനുശ്രീ താന്‍ നേരിട്ട പീഡനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പറഞ്ഞിരുന്നു.

 padma-laksmi

കൗമാരത്തില്‍ താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയും അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി എത്തിയിരിക്കുകയാണ്. 7-ാം വയസില്‍ ലൈംഗികമായി താന്‍ ആക്രമിക്കപ്പെട്ടെന്നും പതിനാറാം വയസില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതിനെ കുറിച്ചുമായിരുന്നു പത്മ വെളിപ്പെടുത്തിയിരിക്കുന്നത്.

പത്മ പാര്‍വ്വതി ലക്ഷ്മി

പത്മ പാര്‍വ്വതി ലക്ഷ്മി

ഇന്ത്യന്‍-അമേരിക്കന്‍ നടിയും ടെലിവിഷന്‍ അവതാരകയും മോഡലും എഴുത്തുകാരിയുമാണ് പത്മ പാര്‍വ്വതി ലക്ഷ്മി. പത്മയുടെ പിതാവ് മലയാളിയും അമ്മ യൂറോപ്പുകാരിയുമാണ്. മദ്രാസിലും ന്യൂയോര്‍ക്കിലുമായി വളര്‍ന്ന നോവലിസ്റ്റായ സല്‍മാന്‍ റാഷ്ദിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വേര്‍പിരിയുകയായയിരുന്നു. തീരെ ചെറുപ്രായത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പത്മയിപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസിന് എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

16-ാം വയസിലെ പീഡനം

16-ാം വയസിലെ പീഡനം

എന്റെ പതിനാറാമത്തെ വയസില്‍ 23 വയസുകാരനുമായി ഞാന്‍ ഡേറ്റിംഗിലായിരുന്നു. പര്‌സപരം വളരെ അടുപ്പമായിരുന്നു. ഞാന്‍ കന്യകയാണെന്ന് അദ്ദേഹത്തിന് അറിയമായിരുന്നു. അതിനാല്‍ തന്നെ സെക്‌സിന് തയ്യാറാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ഡേറ്റിംഗ് തുടങ്ങി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു ന്യൂയര്‍ ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഞാന്‍ അയാളുടെ ഫ്‌ളാറ്റില്‍ കിടന്ന് ഉറങ്ങി പോയി. ഉണര്‍ന്നപ്പോള്‍ കാലുകള്‍ക്കിയില്‍ കത്തി കുത്തിയിറക്കിയ വേദനയാണ് അനുഭവപ്പെട്ടത്. എന്റെ മേല്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് ഈ ചെയ്തതെന്ന ചോദ്യത്തിന് വേദന കുറച്ച് നേരത്തേക്കെ ഉണ്ടാവുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 ഞാന്‍ കന്യകയാണ്..

ഞാന്‍ കന്യകയാണ്..

അന്ന് ബലാത്സംഗത്തെ കുറിച്ച് അറിയില്ലായിരുന്നു. ആ രാത്രി നടന്നത് ലൈംഗിക ബന്ധമാണോ ലൈംഗിക പീഡനമാണോ എന്ന് പോലും മനസ്സിലായിരുന്നില്ല. വൈകാരികമായി താന്‍ കന്യകയായിരുന്നു. പിന്നീടുള്ള സുഹൃത്തുക്കളോടെല്ലാം കന്യകയാണെന്ന് തന്നെയാണ് ഞാന്‍ പറഞ്ഞിരുന്നതെന്നും ലക്ഷ്മി പറയുന്നു.

 7-ാം വയസിലെ പീഡനം

7-ാം വയസിലെ പീഡനം

തന്റെ ഏഴാം വയസില്‍ ആക്രമണത്തിന് ഇരയായതിനെ കുറിച്ചും പത്മ ലക്ഷ്മി പറഞ്ഞിരുന്നു. ഒരു ബന്ധു തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അയാളുടെ ലൈംഗികാവത്തില്‍ കൈ കൊണ്ട് പിടിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയോടും രണ്ടാനച്ഛനോടും ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ അവര്‍ തന്നെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഇന്ത്യയിലേക്ക് പറഞ്ഞയച്ചു. താന്‍ നേരിടുന്ന ചൂഷണം പുറത്ത് പറഞ്ഞാല്‍ നീക്കം ചെയ്യപ്പെടുമെന്ന പാഠമാണ് ഇത് നല്‍കിയതെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X