ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു

By വിജയ്

പദ്മശ്രീ അവാര്‍ഡ് നേടിയ ബംഗാളി അഭിനേത്രി സുപ്രിയാ ദേവി (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബല്ലിഗുഞ്ചിലുള്ള മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Supriya Devi

ഗോപാല്‍ചന്ദ്ര ബാനര്‍ജി എന്ന നാടക പ്രവര്‍ത്തകന്റെ മകളായി ബര്‍മയിലായിരുന്നു ജനനം. ഒരു കാലത്ത് ബംഗാളി സിനിമാ മേഖലയെ തന്നെ അടക്കി വാണിരുന്ന സൂപ്പര്‍ നായികയായിരുന്നു സുപ്രിയ. ബംഗാളിയിലെ പ്രശസ്ത താരം ഉത്തംകുമാറിന്റെ നായികയെന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2006 വരെ ഏകദേശം 45ഓളം ബംഗാളി സിനിമകളില്‍ അഭിനയിച്ചു.

2011ല്‍ പശ്ചിമബംഗാളിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ബംഗ വിഭൂഷന്‍ സമ്മാനം ലഭിച്ചു. സിനിമാ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2014ല്‍ രാജ്യം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X