പത്മകുമാര്‍ മോഹന്‍ലാലിനെ നായകനാക്കുന്നു
സൂപ്പര്‍താര ചിത്രങ്ങളെടുത്ത് പൃഥ്വിരാജിനെ മാത്രം നായകനാക്കി ചിത്രങ്ങളെടുക്കുന്ന സംവിധായകന്‍ എന്ന ചീത്തപ്പേര് മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണ് യുവതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ എം പത്മകുമാര്‍.
മമ്മൂട്ടിയെ നായകനാക്കി തയ്യാറാവുന്ന പരുന്തിന് ശേഷം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് പത്മകുമാര്‍ നായകനാക്കുന്നത്. രഞ്ജിത്താണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ആക്ഷനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് പത്മകുമാര്‍ - രഞ്ജിത് ടീം ലക്ഷ്യമിടുന്നത്.
പത്‌മകുമാര്‍ ആദ്യം സംവിധാനം ചെയ്ത അമ്മക്കിളിക്കൂടിന്‍റെ തിരക്കഥ രചിച്ചതും രഞ്ജിത്തായിരുന്നു.
വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നിവയാണ് പത്‌മകുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇവയിലെല്ലാം പൃഥ്വിരാജായിരുന്നു നായകന്‍.
വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.


Click it and Unblock the Notifications