»   » മോശം നടിമാര്‍ കിടക്ക പങ്കിട്ടു, അപ്പോള്‍ അവരുടെ കൂടെ കിടന്നവരെ എന്ത് വിളിക്കണം എന്ന് പത്മപ്രിയ

മോശം നടിമാര്‍ കിടക്ക പങ്കിട്ടു, അപ്പോള്‍ അവരുടെ കൂടെ കിടന്നവരെ എന്ത് വിളിക്കണം എന്ന് പത്മപ്രിയ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിങ് ഉണ്ടോ എന്ന ചോദ്യത്തിന് അമ്മയുടെ പ്രസിഡന്റിന്റെ മറുപടിയായിരുന്നു അത്, 'മോശം നടിമാര്‍ കിടക്ക പങ്കിടും' എന്ന്. അപ്പോള്‍ മോശം നടിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ട നടന്മാരെ എന്ത് വിളിക്കണം എന്നാണ് പത്മപ്രിയയുടെ ചോദ്യം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാല്‍ ഒരിക്കലും തനിക്കത് അനുഭവിയ്‌ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ടതിനെ കുറിച്ചും അതിന്റെ പേരില്‍ നടന്‍ അറസ്റ്റിലായതിനെ കുറിച്ചും പദ്മപ്രിയ പ്രതികരിച്ചു. പത്മമപ്രിയയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മലയാള സിനിമയുടെ അവസ്ഥ

മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിര്‍ഭാഗ്യമല്ലാതെ എന്തുപറയാന്‍ എന്നാണ് ടിയാന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ പത്മപ്രിയ പ്രതികരിച്ചത്.

ആ നടിയുടെ മാനസികാവസ്ഥ

ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ?? ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത് പത്മപ്രിയ പറയുന്നു.

കുറ്റാമാരോപിക്കപ്പെട്ട നടന്‍

കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു കെട്ടുകഥയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു എന്ന് പത്മപ്രിയ പറയുന്നു.

കാസ്റ്റിങ് കൗച്ച് എന്താണ്

തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ എന്ന് ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിംഗ് കൗച്ച് എന്നാണ് പത്മപ്രിയയുടെ ചോദ്യം.

സ്‌ക്രിപ്റ്റ് ചോദിച്ചാല്‍

കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നുള്ളത് സത്യമാണ് പത്മപ്രിയ പറയുന്നു. കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിംഗ് കൗച്ച് അല്ലേ- പത്മപ്രിയ ചോദിക്കുന്നു.

പുതിയ നടിമാരോട് മാത്രമല്ല

മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ.

എല്ലാ കാലത്തും ഉണ്ടാവില്ല

ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല പത്മപ്രിയ പറയുന്നു.

എന്നെ ഒഴിവാക്കിയിട്ടുണ്ട്

ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും പദ്മപ്രിയ പറയുന്നു. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ? പത്മപ്രിയ പറഞ്ഞു

English summary
Padmapriya about casting couch in Malayalam industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam