»   » ലെനിന്റെ ചിത്രത്തില്‍ ഫഹദും പത്മപ്രിയയും

ലെനിന്റെ ചിത്രത്തില്‍ ഫഹദും പത്മപ്രിയയും

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പത്മപ്രിയയും ജോഡികളാകുന്നു. ഇതാദ്യമായിട്ടാണ് ഫഹദും പത്മപ്രിയയും ഒന്നിയ്ക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു കലാകാരന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും ധര്‍മ്മസങ്കടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ലെനിന്‍ പറയുന്നു.

പഴയകാലത്ത് കലാകാരന്മാര്‍ ക്രിയാത്മകമായി ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാല്‍ അത് ഇന്നത്തെ തലമുറയ്ക്ക് അന്യമാണോ. ഒരു വിഷയത്തിലും തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ന് സ്വാതന്ത്ര്യമില്ല. സിനിമാരംഗത്തും ഇത്തത്തിലുള്ള പ്ര്ശ്‌നങ്ങളുണ്ട്. ഈ സ്വാതന്ത്ര്യക്കുറവിനെയാണ് സിനിമയില്‍ വിഷയമാക്കുന്നത്- ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

Fahad Fazil and Padmapriya

ഈ ചിത്രത്തില്‍ നടന്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇടവപ്പാതിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാലുടന്‍ പുതിയ ചിത്രത്തിന്റെ ജോലികല്‍ തുടങ്ങും. നടന്‍ ജഗതി ശ്രീകുമാര്‍ അപകടം പറ്റി കിടപ്പിലായതും മനീഷ കൊയ്രാള കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയതും കാരണം ഇടവപ്പാതിയുടെ ജോലികള്‍ ഏറെ വൈകിയിരുന്നു.

ഇപ്പോള്‍ മനീഷ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുകയാണ് അതിനാല്‍ വേഗത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലെനിന്‍.

English summary
Padmapriya and Fahad Fazil Team Up For Lenin Rajendran..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam