»   » ഖേദം പ്രകടിപ്പിച്ചു, പത്മപ്രിയയുടെ വിലക്ക് നീക്കി

ഖേദം പ്രകടിപ്പിച്ചു, പത്മപ്രിയയുടെ വിലക്ക് നീക്കി

Posted By:
Subscribe to Filmibeat Malayalam
Padmapriya
സിനിമാചിത്രീകരണത്തിന് എത്താതെ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന സിനിമാ സംവിധായകന്‍ എം.എ. നിഷാദിന്റെ പരാതിയിന്മേല്‍ നടി പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള അനുരഞ്ജന ചര്‍ച്ചയിലാണ് ഖേദം പ്രകടിപ്പിച്ച് പത്മപ്രിയ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.

കേരളത്തില്‍ താന്‍ മാനേജരെ ഒഴിവാക്കുമെന്ന് നടി അറിയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെയുള്ള താല്ക്കാലിക ഉപരോധം പിന്‍വലിച്ചെന്നും അസോസിയേഷന്‍ അറിയിച്ചു.

പത്മപ്രിയയും മാനേജരും മൂലം തനിയ്ക്ക് സിനിമയില്‍ കൂടുതല്‍ ചിലവ് വരുന്നെന്ന നിഷാദിന്റെ പരാതിയെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പത്മപ്രിയയ്ക്ക് മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എം.എ. നിഷാദിന്റെ 'നമ്പര്‍ 66 മധുര ബസ്സ്' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് തര്‍ക്കം ഉണ്ടായത്. പത്മപ്രിയയുടെ മാനേജര്‍ മുന്‍ നിശ്ചയിച്ചതിലും അധികം പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇതു കാരണം സിനിമയുടെ നിര്‍മ്മാണ ചിലവ് കൂടിയെന്നുമായിരുന്നു നിഷാദിന്റെ പരാതി.

എട്ടു ലക്ഷം രൂപ പ്രതിഫലത്തിന് അഭിനയിക്കാം എന്ന് പത്മപ്രിയ സമ്മതിച്ചിരുന്നെങ്കിലും മാനേജര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ നടന്ന അനുരഞ്ജന യോഗത്തിലാണ് പത്മപ്രിയ ഖേദം പ്രകടിപ്പിച്ചത്.

English summary
Actress Padmapriya apologized to director M.A Nishad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam