പത്മപ്രിയ ബാറില്‍
അഭിനയശേഷിയുള്ള നടിയാണെന്ന് ആദ്യചിത്രമായ കാഴ്ചയിലൂടെ തന്നെ പത്മപ്രിയ തെളിയിച്ചതാണ്. മലയാളത്തില്‍ ഒന്നാം നിര നടിയായി പേരെടുത്തതിനു ശേഷം തമിഴിലെത്തിയ പത്മപ്രിയ ഭാഷയുടെ അതിര്‍വരമ്പുകള്‍ പിന്നിട്ട് ബോളിവുഡിലെത്തുകയാണ്.
ചന്ദന്‍ അറോറയുടെ ഹിന്ദി ചിത്രത്തിലാണ് പത്മപ്രിയ അഭിനയിക്കുന്നത്. തമിഴ് ചിത്രം ശത്തം പോടാതെ കണ്ടതിനു ശേഷമാണ് സംവിധായകന്‍ ചന്ദന്‍ അറോറ തന്നെ ഹിന്ദി ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് പത്മപ്രിയ പറഞ്ഞു.
മുംബൈയിലെ ബാറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഈ ചിത്രത്തില്‍ പത്മപ്രിയക്ക്. സിദ്ധാര്‍ത്ഥാണ് നായകന്‍. ബാറുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ വേദനകളും ഇത്തിരി ആഹ്ലാദങ്ങളുമൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
സമാന്തര സിനിമാ സ്വഭാവമുള്ള ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നതെങ്കിലും ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പത്മപ്രിയ.


Click it and Unblock the Notifications