ഇയ്യോബിന്റെ പുസ്തകത്തില്‍ റാഫേലായി പത്മപ്രിയ

By Lakshmi

ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞ് ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പറന്ന പത്മപ്രിയ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ട് നാളുകുറച്ചായി.

മികച്ച റോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ഇത്രയും നാള്‍ താരം. ഇപ്പോള്‍ ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഒരു കരുത്തുറ്റ കഥാപാത്രവുമായി എത്തുകയാണ് പത്മപ്രിയ.

Padmapriya

റാഫേല്‍ എന്ന തന്റേടക്കാരിയായ ക്രിസ്ത്യന്‍ യുവതിയുടെ വേഷമാണ് ചിത്രത്തില്‍ പത്മപ്രിയ അവതരിപ്പിക്കുന്നത്. 1947-57കാലഘട്ടത്തിലെ കഥയാണ് ഇയ്യോബിന്റെ പുസ്തകം പറയുന്നത്. ചിത്രത്തില്‍ ജയസൂര്യയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നടനും സംവിധായകനുമായ ലാലാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പിതാവായി അഭിനയിക്കുന്നത്.

നേരത്തേ അമല്‍ നീരദ് ഒരുക്കിയ ബാച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത് പത്മപ്രിയ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് എത്തിയിരുന്നതെങ്കിലും പത്മപ്രിയയുടെ ഐറ്റം നമ്പര്‍ വേണ്ടത്ര ജനപ്രീതി നേടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X