പഠിത്തം കഴിഞ്ഞു; പത്മപ്രിയ തിരിച്ചെത്തുന്നു

By Lakshmi

സിനിമയ്ക്ക് വേണ്ടി പഠിത്തവും ജോലിയുമെല്ലാം കളയുന്നവരാണ് നടീനടന്മാര്‍. മലയാളത്തില്‍ എത്രയോ നായികമാരുണ്ട് സിനിമയിലെത്തിയതോടെ പഠിത്തം പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നിര്‍ത്തിയവര്‍. എന്നാല്‍ പത്മപ്രിയ അക്കൂട്ടത്തിലല്ല. സിനിമയ്‌ക്കെന്ന പോലെ പഠിത്തത്തിനും വലിയ പ്രാധാന്യമാണ് പത്മപ്രിയ നല്‍കുന്നത്. അല്ലെങ്കില്‍പ്പിന്നെ സിനിമയിലെ മികച്ച കാലത്ത് ബ്രേക്കെടുത്ത് ന്യൂയോര്‍ക്ക് വരെ പോയി ബിരുദാനന്തരബിരുദമെടുക്കില്ലല്ലോ.

ഇപ്പോഴിതാ അമേരിക്കയിലെ പഠിത്തമെല്ലാം കഴിഞ്ഞ് പത്മപ്രിയ തിരിച്ചെത്തുകയാണ്. പഠത്തത്തിനിടെയായിരുന്നു പത്മപ്രിയ സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹവീട് എന്ന ചിത്രത്തിലും സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാനിലും അഭിനയിച്ചത്. ഇനിയിപ്പോള്‍ പഠിത്തതിനിടെ ബ്രേക്ക് എടുക്കുന്ന ബുദ്ധിമുട്ടില്ല. പഠിത്തമെല്ലാം കഴിഞ്ഞ് സിനിമയില്‍ സെക്കന്റ് ഇന്നിങ്‌സിന് എത്തിയിരിക്കുകയാണ് താരം.

പുതിയ കഥകള്‍ കേള്‍ക്കുന്നു

പത്മപ്രിയ തിരിച്ചെത്തുന്നു

ഇപ്പോള്‍ താന്‍ പുതിയ ചില ചിത്രങ്ങളുടെ കഥകള്‍ കേള്‍ക്കുകയാണെന്നും അടുത്തുതന്നെ ചില ചിത്രങ്ങളിലേയ്ക്ക് കരാര്‍ ഒപ്പുവെയ്ക്കുമെന്നും പത്മപ്രിയ പറയുന്നു.

മറുനാടനെങ്കിലും മലയാളത്തിന്റെ ഇഷ്ടനായിക

പത്മപ്രിയ തിരിച്ചെത്തുന്നു

പത്മപ്രിയ ഒരു മലയാളിയാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. പത്മപ്രിയയുടെ മലയാളി ലുക്ക് തന്നെയാണ് ഇതിന് പ്രധാന കാരണം.

തമിഴ്‌നാട്ടുകാരിയായ പത്മപ്രിയ

പത്മപ്രിയ തിരിച്ചെത്തുന്നു

തമിഴ്‌നാട്ടുകാരായ ദമ്പതിമാരുടെ മകളാണ് പത്മപ്രിയ. ജനിച്ചത് ദില്ലിയിലും വളര്‍ന്നത് പഞ്ചാബിലുമാണ്. പിന്നീട് പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ആന്ധ്രയിലും കര്‍ണാടകത്തിലുമെല്ലാം പത്മപ്രിയ ജീവിച്ചിട്ടുണ്ട്.

നര്‍ത്തകി

പത്മപ്രിയ തിരിച്ചെത്തുന്നു

മികച്ചൊരു ഭരതനാട്യം നര്‍ത്തകിയാണ് പത്മപ്രിയ.

തെലുങ്കിലൂടെ അരങ്ങേറ്റം

പത്മപ്രിയ തിരിച്ചെത്തുന്നു

സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെ 2003ലാണ് പത്മപ്രിയ തെലുങ്കിലൂടെ ചലച്ചിത്രലോകത്ത് എത്തുന്നത്.

 കാഴ്ചയിലൂടെ മലയാളത്തില്‍

പത്മപ്രിയ തിരിച്ചെത്തുന്നു

ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ചയെന്നച ചിത്രത്തിലൂടെയാണ് പത്മപ്രിയ മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസകളും പത്മപ്രിയയ്ക് ലഭിച്ചു.

പക്വതയുള്ള നടി

പത്മപ്രിയ തിരിച്ചെത്തുന്നു

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ജോഡിയായി അഭിനയിക്കാന്‍ പോന്ന പക്വതതോന്നിയ്ക്കുന്ന താരമെന്ന നിലയ്ക്കാണ് പത്മപ്രിയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തില്‍ മുപ്പതോളം ചിത്രങ്ങള്‍

പത്മപ്രിയ തിരിച്ചെത്തുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പത്മപ്രിയ അഭിനയിച്ചുകഴിഞ്ഞു. ഇതുവരെ മലയാളത്തില്‍ മുപ്പതോളം ചിത്രങ്ങളിലാണ് പത്മപ്രിയ അഭിനയിച്ചിട്ടുള്ളത്.

ആദ്യ സംസ്ഥാന പുരസ്‌കാരം

പത്മപ്രിയ തിരിച്ചെത്തുന്നു

കറുത്തപക്ഷികള്‍, യെസ് യുവര്‍ ഓണര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ആദ്യമായി പത്മപ്രിയയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിയ്ക്കുന്നത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരമായിരുന്നു ഇത്.

പഴശ്ശിരാജ

പത്മപ്രിയ തിരിച്ചെത്തുന്നു

മമ്മൂട്ടി നായകനായി എത്തിയ പഴശ്ശിരാജയെന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ പത്മപ്രിയയ്ക്ക് ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനും താരത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടിയില്ല

പത്മപ്രിയ തിരിച്ചെത്തുന്നു

മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നതിനൊപ്പം തന്നെ സാധാരണ വാണിജ്യ ചിത്രങ്ങളുടെ ഭാഗമാകാനും പത്മപ്രിയ മടികാണിക്കാറില്ല. തമിഴിലും മറ്റും ഗ്ലാമര്‍ വേഷങ്ങളില്‍ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.

ഐറ്റം ഡാന്‍സ്

പത്മപ്രിയ തിരിച്ചെത്തുന്നു

ബാച്ച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തിലൂടെ ഐറ്റം ഡാന്‍സ് ചെയ്ത് പത്മപ്രിയ വാര്‍ത്തസൃഷ്ടിച്ചു. ഒരു മുന്‍നിര നടി അത്തരത്തിലൊരു ഐറ്റം നമ്പര്‍ ചെയ്യുകയെന്നത് മലയാളത്തില്‍ പതിവില്ലാത്ത കാര്യമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X