പത്മപ്രിയ ഇനി മൊട്ടപ്രിയ
കുട്ടിസ്രാങ്കില്‍ ഒരു ബുദ്ധസന്യാസിനിയുടെ വേഷമാണ് പത്മപ്രിയയ്ക്ക്. ഈ കഥാപാത്രത്തിനു വേണ്ടി പലരെയും സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ക്ഷണിച്ചെങ്കിലും ബുദ്ധ സന്യാസിക്കു വേണ്ടി മൊട്ടയടിക്കാന്‍ ആരും തയ്യാറായില്ല.
ആ വെല്ലുവിളി ഏറ്റെടുത്തത് പത്മപ്രിയയാണ്. വാനപ്രസ്ഥവും പിറവിയുമെടുത്ത് അന്തര്‍ദേശീയ പ്രശസ്തി നേടിയ ഷാജിയുടെ ചിത്രത്തില്‍ മൊട്ടയടിച്ചായാലും പ്രത്യക്ഷപ്പെടുന്നത് നടിയെന്ന നിലയില്‍ തനിക്ക് ഗുണം ചെയ്യുമെന്ന് മനസിലാക്കാന്‍ പത്മപ്രിയക്ക് ഏറെ നേരമൊന്നും വേണ്ടി വന്നില്ല.
മമ്മൂട്ടിയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ വ്യത്യസ്തമായ വേഷം കിട്ടിയതിന്റെ ത്രില്ലിലാണ് പത്മപ്രിയ. വേഷം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന റോളില്‍ തന്നെ തിരഞ്ഞെടുത്ത സംവിധായകനോട് തനിക്ക് നന്ദിയുണ്ടെന്നും അവര്‍ പറയുന്നു.
കുട്ടിസ്രാങ്കിന്റെ ജീവിതത്തിലേയ്ക്ക് പലതരത്തില്‍ കടന്നു വന്ന മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ബംഗാളി നടി കമാലിനി മുഖര്‍ജി, ശ്രീലങ്കക്കാരി മീനാ കുമാരി എന്നിവരാണ് പത്മപ്രിയയ്ക്കു പുറമെ കുട്ടിസ്രാങ്കിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന മറ്റു കഥാപാത്രങ്ങള്‍ക്ക് വേഷം പകരുന്നത്.
നടിമാര്‍ക്കിടയില്‍ നന്നായി വായനാശീലമുളള പത്മപ്രിയ ഇപ്പോള്‍ ബുദ്ധചരിത്രങ്ങളും മറ്റും വായിച്ച് കഥാപാത്രത്തിന് തന്റേതായ ഭാവം പകരാനുളള ഒരുക്കത്തിലാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications











