പത്മപ്രിയയ്ക്ക് ബോളിവുഡില് നിന്നും ക്ഷണം

By Staff

അസിനും നയന് താരയ്ക്കും പിന്നാലെ തെന്നിന്ത്യയില് നിന്നും ഒരു താരം കൂടി ബോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുന്നു. മലയാളികളുടെ പ്രിയനായിക പത്മപ്രിയയ്ക്കാണ് ബോളിവുഡില്‍ നിന്ന് ക്ഷണം കിട്ടിയിരിക്കുന്നത്.
ചന്ദന്‍ അറോറ സംവിധാനം ചെയ്യുന്ന 'സ്ട്രൈക്കര്‍" എന്ന ചിത്രത്തില് നായികാ വേഷം ചെയ്യാനാണ് പത്മപ്രിയയെ വിളിച്ചിരിക്കുന്നത്.

ആയുധ എഴുത്ത്, ബോയ്സ്, രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സിദ്ധാര്‍ത്ഥാണ് സ്ട്രൈക്കറിലെ നായകന്‍. തബുവിനോ, രേവതിക്കോ ഒക്കെ ചെയ്ത് ഫലിപ്പിക്കാവുന്ന ഒരു കഥാപാത്രമാണ് സ്ട്രൈക്കറില്‍ പത്മപ്രിയയെ തേടി എത്തിയിരിക്കുന്നതെന്നാണ് സൂചന.

എന്തായാലും ഇത്തരത്തില് ഒരവസരം കിട്ടിയതില് പത്മപ്രിയ സന്തോഷത്തിലാണ്. “ഞാന്‍ സ്ഥിരമായി ഹിന്ദി ചിത്രങ്ങള്‍ കാണുന്ന ഒരാളാണ്. രംഗ് ദേ ബസന്തിക്ക് ശേഷം സിദ്ധാര്‍ത്ഥിന്‍റെ ആരാധികയാണ് ഞാന്‍. സിദ്ധാര്‍ത്ഥിന്‍റെ നായികയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചന്ദന്‍ അറോറയുടെ ഈ ക്ഷണം ലഭിച്ചത് എന്‍റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്" - പത്മപ്രിയ പറയുന്നു.

കഴിഞ്ഞവര്‍ഷം 'മൃഗം' എന്ന തമിഴ് ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ഇന്ത്യ മുഴുവന്‍ ചര്‍ച്ചാവിഷയമാകാന്‍ പത്മപ്രിയയ്ക്ക് സാധിച്ചു. ഈ വര്‍ഷം അതു പോലെ അംഗീകാരങ്ങള്‍ സ്ട്രൈക്കര്‍ നേടിത്തരും എന്ന പ്രതീക്ഷയിലാണ് പത്മപ്രിയ.

മലയാള സംവിധായകന് ബ്ലസ്സിയുടെ കാഴ്ചയെന്ന ചിത്രത്തില് മമ്മൂട്ടിയുടെ നായികയായാണ് പത്മപ്രിയ ചലച്ചിത്രലോകത്ത് അരങ്ങേറ്റം നടത്തിയത്. ഒട്ടേറെ പ്രശംസകള് നേടിയ ചിത്രത്തിന് ശേഷം സൂപ്പര്സ്റ്റാറുകളുടെയും യുവനായകന്മാരുടെയും നായികാ പദവി പത്മപ്രിയയ്ക്ക് ലഭിച്ചു. പിന്നീട് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റിയ പത്മപ്രിയ ഗ്ലാമര് പ്രാധാന്യമുള്ള വേഷങ്ങള് ചെയ്യാനും മടികാണിച്ചിട്ടില്ല.

നല്ല ഒഴുക്കില് ഹിന്ദി പറയാനുള്ള കഴിവും ചിത്രത്തില് പത്മപ്രിയയ്ക്ക് തുണയാകും. കര്ണാടകക്കാരിയാണെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് പത്മപ്രിയ താമസിച്ചതും പഠിച്ചതുമെല്ലാം ഏറെയും വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യന് ചുവയില്ത്തന്നെ ഹിന്ദി പറയാനുള്ള കഴിവ് ബോളിവുഡില് തനിയ്ക്ക് ഭാഷാ പ്രശ്നമുണ്ടാക്കില്ലെന്ന് പത്മപ്രിയ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍




More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X